സ്വന്തമായി കടയെന്ന മോഹം ..! സ്വന്തം കട ഉദ്ഘാടനം ചെയ്യാനിരിക്കെ വ്യാപാരി ബൈക്കിടിച്ച് മരിച്ചു; താ​ഴ​ത്തേ​തി​ൽ വീ​ട്ടി​ൽ മു​കു​ന്ദ​നാണ് മരിച്ചത്; മരണ വാർത്ത നാടിനെ ദുഖത്തിലാഴ്ത്തി

എ​രു​മ​പ്പെ​ട്ടി (തൃശൂർ: ഇ​ന്ന് സ്വന്തമായി തുടങ്ങുന്ന‌ പ​ച്ച​ക്ക​റി ക​ട​ ഉ​ദ്ഘാ​ട​നം ചെയ്യാനിരിക്കെ കടയു​ട​മ ബൈക്കിടിച്ച് മരിച്ചു. ത​യ്യൂ​ർ ക​ണ്ട​മാ​ട്ടി​ൽ വേ​ലു​ക്കു​ട്ടി നാ​യ​ർ മ​ക​ൻ ചി​ങ്ങ​പു​ര​ത്ത് താ​ഴ​ത്തേ​തി​ൽ വീ​ട്ടി​ൽ മു​കു​ന്ദ​ൻ (66) ആണ് ഇന്നലെ രാത്രി മരിച്ചത്. എരുമപ്പെട്ടി സെ​ന്‍റ്. മേ​രീ​സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം പുതുതായി തുടങ്ങുന്ന കടയുടെ ഉ​ദ്ഘാ​ട​ന​ത്തി​നു മുന്നോടിയായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 9.45നാണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.​

പെ​രിന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ നൗ​ഷാ​ദ്, ഉ​മേ​ഷ് എ​ന്നി​വ​ർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മുകുന്ദനെ ഇടിക്കുക യായിരുന്നു. എ​രു​മ​പ്പെ​ട്ടി ആ​ക്സ് പ്ര​വ​ർ​ത്ത​ക​ർ മൂ​വ​രെ​യും തൃ​ശൂ​ർ ജൂ​ബി​ലി മെ​ഡി​ക്ക​ൽ കോ​ളജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മു​കു​ന്ദ​ൻ അർധരാത്രിയോടെ മരിച്ചു.

ഇ​ന്ന​ത്തെ പ​ത്ര​ത്തി​ന്‍റെ കൂ​ടെ ഉ​ദ്ഘാ​ട​ന നോ​ട്ടീ​സ് വ​ന്ന​തി​ന്‍റെ പി​ന്നാ​ലെ മുകുന്ദന്‍റെ മ​ര​ണ വാ​ർ​ത്തയെത്തിയത് നാ​ട്ടു​കാ​രെ ദുഃഖത്തിലാക്കി. ഒ​രു വ​ർ​ഷ​ം മുന്പ് ഏ​ക മ​ക​ൻ ദീ​പ​ക് ഛ​ത്തീ​സ്ഗ​ഡി​ൽ വച്ച് ഹൃ​ദ്രോഗത്തെ തുടർന്ന് മ​രി​ച്ചി​രു​ന്നു. ഭാ​ര്യ. സു​ജാ​ത, മ​ക​ൾ: സി​മി, മ​രു​മ​ക​ൻ മ​നോ​ജ്.​ എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts