നേരറിയാൻ മ്യൂ​ള​ർ

muler

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ട​ലി​നെ കു​റി​ച്ച് ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ(​എ​ഫ്ബി​ഐ) മു​ൻ ഡ​യ​റ​ക്ട​ർ റോ​ബ​ർ​ട്ട് മ്യൂ​ള​ർ അ​ന്വേ​ഷി​ക്കും. പൊ​തു​ജ​ന​താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ൻ എ​ഫ്ബി​ഐ ത​ല​വ​ന് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യ​തെ​ന്ന് ഡെ​പ്യൂ​ട്ടി അ​റ്റോ​ർ​ണി ജ​ന​റ​ൽ റോ​ഡ് റോ​സ​ൻ​സ്റ്റീ​ൻ പ​റ​ഞ്ഞു. മ്യൂ​ള​റു​ടെ നി​യ​മ​ന​ത്തെ ഇ​രു​വി​ഭാ​ഗം രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും അം​ഗീ​ക​രി​ച്ചു.

അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​ഫ്ബി​ഐ ഡ​യ​റ​ക്ട​ർ ജെ​യിം​സ് കോ​മി​യെ പു​റ​ത്താ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ട​ലി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഡെ​മോ​ക്രാ​റ്റു​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. യു​എ​സ് പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ​ൻ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്നും റ​ഷ്യ​യും ട്രം​പി​ൻ​റെ പ്ര​ചാ​ര​ണ​ടീ​മും ത​മ്മി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യ ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ആ​വ​ശ്യം. ഇ​ക്കാ​ര്യം ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ ക​മ്മി​റ്റി​യും സെ​ന​റ്റ് ക​മ്മി​റ്റി​യും ജ​സ്റ്റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ൻ​റും പ​രി​ഗ​ണി​ച്ചി​രു​ന്നു.

പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ യാ​തൊ​രു ത​ര​ത്തി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന​യും ന​ട​ത്തി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണം തെ​ളി​യി​ക്കു​മെ​ന്നും മ്യൂ​ള​റു​ടെ നി​യ​മ​ന​ത്തി​ന് ശേ​ഷം പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​തി​ക​രി​ച്ചു. റ​ഷ്യ​ൻ ഇ​ട​പെ​ട​ലി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ യോ​ഗ്യ​നാ​യ വ്യ​ക്തി മ്യൂ​ള​റാ​ണെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് നേ​താ​വ് ച​ക്ക് സ്കൂ​മെ​ർ പ​റ​ഞ്ഞു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS