പ്രണയം തളിർക്കുന്ന മുന്തിരിവള്ളികൾ

ക​ണ്ടുമ​ടു​ത്ത പ്ര​ണ​യ​ക​ഥ​ക​ൾ​ക്കി​ട​യി​ലൂ​ടെ മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ത്ത​ത് ഗൃ​ഹാ​തു​ര​ത​യി​ൽ ഉ​റ​ങ്ങിക്കിട​ന്ന പ്ര​ണ​യ​ത്തെ ത​ട്ടി ഉ​ണ​ർ​ത്തിക്കൊണ്ടാ​ണ്. പു​ലി​മു​രു​ക​നി​ൽ നി​ന്നും ഉ​ല​ഹ​ന്നാ​നി​ലേ​ക്കു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ പ​ര​കാ​യപ്ര​വേ​ശം പ്ര​താ​പകാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കുംവി​ധ​മാ​യ​പ്പോ​ൾ സം​വി​ധാ​ന​ത്തി​ന്‍റെ ര​ണ്ടാം ഉൗ​ഴം ഗം​ഭീ​ര​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ജി​ബു ജേ​ക്ക​ബ് മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന ചിത്രത്തിലൂടെ. ​വി.ജെ. ജെ​യിം​സി​ന്‍റെ പ്ര​ണ​യോ​പ​നി​ഷത്തി​ന്‍റെ ക​ഥാം​ശം ക​ടംകൊ​ണ്ട് സി​ന്ധു​രാ​ജ് ഒ​രു​ക്കി​യ തി​ര​ക്ക​ഥ​യ്ക്ക് എ​ഴു​ത്തി​ന്‍റെ വ​ശ്യ​ത​യും കൂ​ടി ഉ​ണ്ടാ​യ​പ്പോ​ൾ ഈ ​വ​ർ​ഷാ​ദ്യം കി​ട്ടി​യ​ത് ദന്പതികൾക്കിടയിൽ നി​ന്നും വി​ട്ട​ക​ലു​ന്ന പ്ര​ണ​യ​ത്തെ മു​റു​കെ പി​ടി​ക്കാ​നു​ള്ള മ​റു​മ​രു​ന്നു കൂ​ടി​യാ​ണ്. ഉ​ല​ഹ​ന്നാനെ​യും കു​ടും​ബ​ത്തെ​യും കാ​ണാ​ൻ ക​യ​റു​ന്ന​ത് കൊ​ള്ളാം, പ​ക്ഷേ തി​രി​കെ മ​ട​ങ്ങു​ന്പോ​ൾ മ​ന​സി​ൽ മൊ​ട്ടി​ടു​ന്ന പ്ര​ണ​യ​ത്തെ കൈ​വി​ടാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്നു മാ​ത്രം.

പ്ര​ണ​യം പൂ​ത്തു ത​ളി​ർ​ക്കേ​ണ്ട​ത് ഫോ​ണു​ക​ളി​ലൂ​ടെ​യ​ല്ല മ​റി​ച്ച്, ഭവനങ്ങളിലാണെന്ന് ജി​ബു ​ജേ​ക്ക​ബ് പ​റ​യു​ന്പോ​ൾ ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ന്‍റെ നേ​ർ​ചി​ത്രം കൂ​ടി അ​റി​യാ​തെ ഓ​ർ​ത്തു​പോ​കും. വാ​ട്സ് ആ​പ്പി​ലും ഫെ​യ്സ്ബു​ക്കി​ലും വാ​ഴു​ന്ന ഇ​ന്ന​ത്തെ പ്ര​ണ​യങ്ങൾ​ക്കി​ട​യി​ൽ മു​ന്തി​രി​വ​ള്ളി​ക​ളു​ടെ സ്ഥാ​നം വ​ലു​താ​ണ്. പ​ഴ​മ​യു​ടെ മു​ന്തി​രി​ച്ചാ​റ് നു​ണ​യു​ന്പോ​ൾ കി​ട്ടു​ന്ന ഉൗ​ർ​ജം പു​തു​മ​യു​ടെ ര​സ​ച്ച​ര​ടി​ൽ കു​ടു​ങ്ങിപ്പോകാ​തെ നി​ങ്ങ​ളെ സം​ര​ക്ഷി​ച്ചോ​ളു​മെ​ന്നാ​ണ് ഉ​ല​ഹ​ന്നാ​നും കു​ടും​ബ​വും പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്.

ദൃ​ശ്യ​ത്തി​നു​ ശേ​ഷം മീ​ന​യ്ക്ക് കി​ട്ടി​യ മി​ക​ച്ച വേ​ഷ​മാ​ണ് മു​ന്തി​രി​വ​ള്ളി​ക​ളി​ലെ ആ​നി​യ​മ്മ​യെ​ന്ന് നി​സം​ശ​യം പ​റ​യാം. പ്രാ​യ​ത്തി​നൊ​ത്ത വേ​ഷ​ത്തി​ൽ വീ​ട്ട​മ്മ​യാ​യി മീ​ന സ്ക്രീ​നീ​ൽ നി​റ​ഞ്ഞുനി​ന്ന​പ്പോ​ൾ കാ​ണാ​ൻ ക​ഴി​ഞ്ഞ​ത് ഓ​രോ വീ​ടു​ക​ളി​ലും ഒ​തു​ങ്ങിക്കൂ​ടി ക​ഴി​യു​ന്ന വീ​ട്ട​മ്മ​മാ​രു​ടെ പ്ര​തി​നി​ധി​യെ​യാ​ണ്. വീ​ട്ടി​ലെ അ​ന്ത​രീ​ക്ഷ​ത്തി​ന് മാ​റ്റം ഉ​ണ്ടാ​കു​ന്ന​ത് ദന്പതികളുടെ സ​ന്തോ​ഷം ത​ളി​ർ​ക്കു​ന്പോ​ഴാ​ണെ​ന്ന് പ​റ​യു​ന്ന​തി​നോ​ടൊ​പ്പം ഇ​നി​യും വി​ട്ട​ക​ന്നി​ട്ടി​ല്ലാ​ത്ത പ്ര​ണ​യ​ത്തെ ചേ​ർ​ത്തു പി​ടി​ച്ചാ​ൽ ഇ​തു​വ​രെ കാ​ണാ​ത്ത മ​നോ​ഹ​ര കാ​ഴ്ച​ക​ൾ കാണാൻ കഴിയുമെന്നും ചിത്രം ഓർമിപ്പിക്കുന്നു.

വീ​ട്ടി​ൽ ഗൃ​ഹ​നാ​ഥ​ന്‍റെ റോ​ൾ എ​ന്താ​ണെ​ന്ന് ഉ​ല​ഹ​ന്നാ​നി​ലൂ​ടെ മോ​ഹ​ൻ​ലാ​ൽ കാ​ട്ടിത്ത​രുന്പോൾ എല്ലാം കുടുംബനാഥൻമാർക്കും സ്വയം വിലയിരുത്തലിനുള്ള അവസരം കൂടിയാണിത്. അ​ച്ഛ​നും അ​മ്മ​യ്ക്കും മ​ക്ക​ൾ​ക്കു​മി​ട​യി​ലു​ള്ള അ​ക​ലം കു​റ​യു​ന്ന​ത് സ്നേ​ഹം ത​ളി​രി​ടു​ന്പോ​ഴാണെന്നും മ​സി​ലു​പി​ടുത്തം ബോ​റ​ടി കൂ​ട്ടു​കയേയുള്ളൂവെ​ന്നും ഉ​ല​ഹ​ന്നാ​നി​ലൂ​ടെ സം​വി​ധാ​യ​ക​ൻ ഓർമിപ്പിക്കുന്നു.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യ ഉ​ല​ഹ​ന്നാ​ന്‍റെ കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചിത്രത്തിന്‍റെ ക​ഥ മു​ന്നോ​ട്ടുപോ​കു​ന്ന​ത്. അ​തി​നി​ട​യി​ൽ ക​ട​ന്നുവ​രു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ ഒ​ത്തി​ണ​ക്ക​ത്തോ​ടെ ജി​ബു ജേ​ക്ക​ബ് കൂ​ട്ടിച്ചേ​ർ​ത്ത​പ്പോ​ൾ അ​നൂ​പ് മേ​നോ​ൻ, അ​ല​ൻ​സി​യ​ർ​, കലാഭവൻ ഷാ​ജോൺ എന്നിവർക്ക് മി​ക​ച്ച വേ​ഷ​ങ്ങ​ൾ കിട്ടി. എല്ലാവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി പ​ക​ർ​ന്നാ​ടി​യ​പ്പോ​ൾ ഒ​രു​പാ​ട് കു​ടും​ബ​ങ്ങ​ളി​ലെ സന്തോഷവും ദുഃഖവും സ്ക്രീ​നി​ൽ മി​ന്നി​ത്തി​ള​ങ്ങി.

ഇ​ന്ന​ത്തെ കു​ട്ടി​ക​ളി​ൽ ത​ളി​രി​ടു​ന്ന പ്ര​ണ​യ​ത്തി​ന്‍റെ ആ​യു​സ് കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ൽ ത​ളി​രി​ടു​ന്ന സ്നേ​ഹ​ത്തി​ന് മു​ന്നി​ൽ ഒ​ന്നു​മ​ല്ലാ​താ​യി പോ​കു​മെ​ന്ന് ചി​ത്രം കാ​ട്ടി​ത്ത​രു​ന്നു​ണ്ട്. കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ ഉൗ​ഷ്മ​ള​ത​യ്ക്ക് ഇ​ണ​ങ്ങി​യ സം​ഗീ​തം ഒ​രു​ക്കി എം.​ജ​യ​ച​ന്ദ്ര​നും ബി​ജി​പാ​ലും ചി​ത്ര​ത്തി​ന് സു​ഖ​മു​ള്ള താ​ളം നി​ല​നി​ർ​ത്തി. ഒ​റ്റ ഗാ​ന​ത്തി​ലൂ​ടെ കു​ട്ട​നാ​ടി​ന്‍റെ സൗ​ന്ദ​ര്യം ഒ​ട്ടും ചോ​രാ​തെ ത​ന്നെ പ്ര​മോ​ദ് കെ. പി​ള്ള ഒ​പ്പി​യെ​ടു​ത്ത​പ്പോ​ൾ ചി​ത്ര​ത്തി​ന് കി​ട്ടി​യ ഉ​ണ​ർ​വ് നി​ങ്ങ​ൾ തീയ​റ്റ​റി​ൽ പോ​യി ത​ന്നെ ആ​സ്വ​ദി​ക്കു​ക.

കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ ഓരോ വ്യക്തിയെയും എ​ങ്ങ​നെ​യെ​ല്ലാം മാ​റ്റി​മ​റിക്കു​മെ​ന്ന് ഉ​ല​ഹ​ന്നാ​ന്‍റെ കു​ടും​ബ കാ​ഴ്ച​ക​ളി​ലൂ​ടെ ജി​ബു ജേ​ക്ക​ബും സം​ഘ​വും കാ​ട്ടി​ത്ത​രു​ന്പോ​ൾ മു​ഖം മ​റ​യ്ക്കാ​തെ ത​ന്നെ ആ ​കാ​ഴ്ച​ക​ൾ ക​ണ്ടി​രി​ക്കാം. ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ നേ​ർ​ചി​ത്ര​വും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​ടാ​പ്പാ​ടു​ക​ളും ചി​ത്ര​ത്തി​ൽ നി​ഴ​ലി​ക്കു​ന്നു​ണ്ട്. എ​ല്ലാ​ത്തി​നും ഉപരി എ​ല്ലാ​വ​രി​ലും പ്ര​ണ​യം ത​ളി​ർ​ക്കു​മെ​ന്നും അ​ത് ഓ​രോ​രു​ത്ത​രി​ലും കൊ​ണ്ടു​വ​രു​ന്ന ര​സ​ക​ര​ങ്ങ​ളാ​യ മാ​റ്റ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നും ചി​ത്ര​ത്തി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

പ്ര​ണ​യ​ത്തി​ന്‍റെ ഇ​രു​പു​റ​ങ്ങ​ളെ മോ​ഹ​ൻ​ലാ​ലി​ലൂ​ടെ​യും അ​നൂ​പ് മേ​നോ​നി​ലൂ​ടെ​യും സം​വി​ധാ​യ​ക​ൻ തു​റ​ന്നു​കാ​ട്ടു​ന്നു​ണ്ട്. ഈ ​ജ​നു​വ​രി​യി​ൽ ത​ളി​ർ​ത്ത മു​ന്തി​രി​വ​ള്ളി​ക​ൾ നി​ങ്ങ​ളെ ന​ന്നാ​യി ആ​സ്വ​ദി​പ്പി​ക്കു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.​അ​ല്പം വൈ​കി​യെ​ങ്കി​ലും പ്ര​ണ​യം ആ​വോ​ളം ചേ​ർ​ത്ത മു​ന്തി​രി​ച്ചാ​റ് ത​ന്നെ​യാ​ണ് ജി​ബു ​ജേ​ക്ക​ബ് മ​ല​യാ​ളി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

(ജി​ബു ജേ​ക്ക​ബി​ന് മോ​ഹ​ൻ​ലാ​ൽ ന​ല്കി​യ സ​മ്മാ​ന​മാ​ണ് ഈ ​മു​ന്തി​രി​വ​ള്ളി​ക​ൾ)

വി. ശ്രീകാന്ത്

Related posts