എന്നെ സമ്മതിക്കണം..! വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിന് സര്‍ക്കാര്‍ ഇടപെടണമെന്ന് കെ. മുരളീധരന്‍

KMURALI-Lപേരൂര്‍ക്കട: മെട്രോ നഗരമായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവ് ജംഗ്ഷന്! വികസനത്തിന് അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നു കെ. മുരളീധരന്‍ എംഎല്‍എ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ജംഗ്ഷന്റെ വികസനത്തിനായി തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് വട്ടിയൂര്‍ക്കാവ് വികസനം ക്വിഫ്ബിയില്‍ ഉള്‍പ്പെടുത്തി ചെയ്യണമെന്നും ബഡ്ജറ്റില്‍ 400 കോടി രൂപ വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ ഒന്നാംഘട്ടമായി 965 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയിരുന്നു. അനുബന്ധ റോഡുകളുടെ വികസനം, നടപ്പാത നവീകരണം, ബസ് ബേ, യൂട്ടിലിറ്റി ഹബ്ബ്, മാര്‍ക്കറ്റ് പ്ലാസ, പാര്‍ക്കിംഗ് സംവിധാനം തുടങ്ങിയവയാണ് വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വഴയില, ശാസ്തമംഗലം, പേരൂര്‍ക്കട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വട്ടിയൂര്‍ക്കാവിലേയ്ക്ക് എത്തിച്ചേരുന്ന റോഡുകളുടെ വികസനത്തിനായി 2011ല്‍ 148 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ത്തന്നെ ജംഗ്ഷനില്‍ വാഹനങ്ങളുടെ അനിയന്ത്രിത തിരക്കാണ്. ഇതിനുള്ള ശാശ്വതപരിഹാരം എത്രയും വേഗം ഉണ്ടാക്കണമെന്നാണ് ആവശ്യം.

Related posts