ഇന്ത്യക്കാര്‍ ഇന്ത്യയില്‍ ജീവിക്കും; ദേ ഈ മണ്ണില്‍, കളസം ധരിക്കുമ്പോള്‍ തോന്നുന്ന ചൊറിയല്ല ദേശസ്‌നേഹം, ആര്‍എസ്എസിനെ കടന്നാക്രമിച്ച് കെ. മുരളീധരന്‍

murali_2712കമല്‍ രാജ്യംവിട്ടു പോകണമെന്ന ബിജെപി നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എടുത്തു പറയത്തക്ക ഒരു സ്വാതന്ത്ര്യ സമരപോരാളിയും ഇത്തരക്കാര്‍ക്ക് ഉണ്ടായിട്ടില്ലെന്നും, ആന്‍ഡമാനിലെ ജയിലില്‍ കൂമ്പിനിടി കിട്ടിയപ്പോള്‍ എല്ലുന്തിയ സായിപ്പിന്റെ കാല്‍ക്കല്‍ വീണു ചെരുപ്പ് നക്കി മാപ്പപേക്ഷിച്ചവനും രാഷ്ട്രപിതാവിന്റെ ശോഷിച്ച ശരീരത്തിലേക്ക് വെടിയുണ്ട പായിച്ചവനുമാണ് ഇന്ന് മറ്റുള്ളവരോട് പാക്കിസ്ഥാനിലേക്ക് പോവാന്‍ പറയുന്നതെന്നും, കളസം ധരിക്കുമ്പോള്‍ തോന്നുന്ന ചൊറിയല്ല ദേശസ്‌നേഹമെന്നും മുരളീധരന്‍ പരിഹസിച്ചു. ഫേസ്ബുക്കിലാണ് മുരളീധരന്റെ പരാമര്‍ശങ്ങള്‍.

മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

ആരൊക്കെയാണ് പാക്കിസ്ഥാനില്‍ പോവേണ്ടത്?

കേരളത്തില്‍നിന്ന് കമല്‍…
ബോളിവുഡില്‍നിന്ന് ഷാരൂഖ് ഖാന്‍..
റിസര്‍വ് ബാങ്കില്‍നിന്ന് ഡോക്ടര്‍ രഘുറാം രാജന്‍…
ഇന്‍ഫോസിസില്‍നിന്ന് നാരായണ മൂര്‍ത്തി…
തമിഴകത്ത്‌നിന്ന് കമല്‍ഹാസന്‍…
നോവലിസ്റ്റ് നയന്‍താര സഹ്ഗല്‍…
ശാസ്ത്രജ്ഞന്‍ പി.എം.ഭാര്‍ഗവ…
എഴുത്തുകാരന്‍ അശോക് വാജ്‌പേയ്…
ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍…
ഗുജറാത്ത് എഴുത്തുകാരന്‍ ഗണേഷ് ദേവി…
വാരണാസിയില്‍നിന്ന് കവി കാശിനാഥ്…

ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. ബീഫ് തിന്നവരും രണ്ടു പെറ്റവരും പടക്കം പൊട്ടിച്ചവരും ഒക്കെ ക്യൂവിലാണ്. ഒന്ന് ചോദിക്കട്ടെ സംഘികളെ, ഇന്ത്യ നിങ്ങളുടെ തറവാട്ടുസ്വത്ത് ആയത് എന്നു മുതലാണ്. ഞങ്ങളുടെ ജീനുകള്‍ പഠിച്ചാല്‍ ഒരുപക്ഷെ നിങ്ങളെക്കാള്‍ പാരമ്പര്യം ഈ മണ്ണില്‍ തീര്‍ച്ചയായും കാണും. അധിനിവേശം നടന്നപ്പോള്‍ മലര്‍ന്നുകിടന്നും കമിഴ്ന്നുകിടന്നും സഹകരിച്ച ഒരൊറ്റ വിഭാഗം മാത്രമേ ഇന്ത്യയില്‍ ഉണ്ടായിട്ടോള്ളൂ. എടുത്തുപറയത്തക്ക ഒരു സ്വാതന്ത്ര്യസമര പോരാളിയും സംഘികള്‍ക്ക് ഉണ്ടായിട്ടില്ല. ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഊര്‍ജം വിനിയോഗിക്കാതെ മുസ്ലിമിനും കമ്മ്യൂണിസ്റ്റിനും എതിരേ ഉപയോഗിക്കാന്‍ അണികളെ ഉപദേശിച്ചവരും ആന്‍ഡമാനിലെ ജയിലില്‍ കൂമ്പിനിടി കിട്ടിയപ്പോള്‍ എല്ലുന്തിയ സായിപ്പിന്റെ കാല്‍ക്കല്‍വീണു ചെരുപ്പ് നക്കി മാപ്പപേക്ഷിച്ചവനും രാഷ്ര്ടപിതാവിന്റെ ശോഷിച്ച ശരീരത്തിലേക്ക് വെടിയുണ്ട പായിച്ചവനുമാണ് ഇന്ന് മറ്റുള്ളവരോട് പാക്കിസ്ഥാനിലേക്ക് പോവാന്‍ പറയുന്നത്.

നടക്കില്ല. ഇന്ത്യക്കാര്‍ ഇന്ത്യയില്‍ ജീവിക്കും. ദേ ഈ മണ്ണില്‍. ഞങ്ങളുടെ പൂര്‍വികര്‍ ഈനാടിന്റെ മോചനത്തിനുവേണ്ടി ചോരകൊണ്ട് ചരിതം രചിച്ച ഈമണ്ണില്‍. അവരുടെ മീസാന്‍ കല്ലുകളും ശവകുടീരങ്ങളും ചിതയുമുള്ള ഈ ഇന്ത്യാ മണ്ണില്‍. ഇന്നീ കാണിക്കുന്ന വീര്യം വെള്ളക്കാരന്‍ ഇന്ത്യ ഭരിച്ചപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ വല്ല ഫലവും ഉണ്ടായേനെ. അതിനു ദേശസ്‌നേഹം വേണം. കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്‌നേഹം!!…

ഇന്ത്യയുടെ ജനസംഖ്യ 1,25 കോടിക്ക് മുകളില്‍… മിസ് കാള്‍ അടിച്ചും അടിക്കാതെയും 10 കോടിക്കടുത്ത് അംഗങ്ങളുള്ള ഒരു പാര്‍ട്ടിയുടെ നേതാവ് ബാക്കി ഉള്ള 100 കോടിയില്‍ അധികം വരുന്ന ഇന്ത്യക്കാരോട് ഇന്ത്യ വിട്ടു പോകണം എന്ന് പറയുന്നതിലും നല്ലത് 10 കോടി വരുന്ന നിങ്ങളുടെ ആള്‍ക്കാരെയും വിളിച്ചു പകിസ്ഥാനിലോട്ടു പോകുന്നതല്ലേ..?

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS