താന്‍ ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കൂട്ടുകാരിയെ ഭക്ഷണത്തില്‍ വിഷം കൊടുത്തു കൊന്നു; കൊലപാതക കാരണമായി യുവതി പറയുന്നത് വിചിത്രമായ കാര്യങ്ങള്‍…

killerതാന്‍ ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ കൂട്ടുകാരിയോടു പറഞ്ഞു. എന്നാല്‍ കൂട്ടുകാരി ഇത് വിസമ്മതിച്ച് വേറേവിവാഹം കഴിച്ചപ്പോള്‍ പ്രതികാരമായി കൊലപാതകം. പാനിപ്പത്ത് സ്വദേശിയായ കോമള്‍(22)  എന്ന യുവതിയെ കൊന്നതിന് മീന എന്ന യുവതിയെയാണ് പാനിപ്പത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കോമളിന്റെ പിതാവ് ഇന്ദര്‍സിംഗിന്റെ പരാതിയിന്മേലായിരുന്നു അറസ്റ്റ്. ഫെബ്രുവരി 28നായിരുന്നു കോമളിന്റെ വിവാഹം. മാതാപിതാക്കള്‍ കണ്ടെത്തിയ യുവാവിനെയാണ് കോമള്‍ വിവാഹം കഴിച്ചത്. ഇതു മീനയെ ചൊടിപ്പിച്ചു.

മാര്‍ച്ച് പതിനേഴിന് വിരുന്നു നല്‍കാനെന്ന വ്യാജേന കോമളിനെ വീട്ടില്‍ വിളിച്ച് വരുത്തിയ മീന ഭക്ഷണത്തില്‍ വിഷം നല്‍കുകയായിരുന്നു. തുടര്‍ന്ന് കോമള്‍ വിഷം കഴിച്ചതായി സഹോദരനെ ഫോണില്‍ വിളിച്ച് പറയുകയും ചെയ്തു. സഹോദരനെത്തി കോമളിനെ ഫൂല്‍ സിംഗ് പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related posts