എല്ലാം ശരിയാകും..! മുരുകന്‍റെ കുടുംബ ത്തിനു വീടും മകന്‍റെ വിദ്യാഭ്യാസ ചിലവും സർക്കാർ വഹിക്കും; ഇത്തരം ദുരനുഭവം ഭാവിയിൽ ആർക്കും ഉണ്ടാവാ തിരിക്കാൻ സർക്കാർ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ മരണപ്പെട്ട തിരുനെൽവേലി സ്വദേശി മുരുകന്‍റെ കുടുംബത്തിന് ആവശ്യമായ സഹായം സർക്കാർ നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

മുരുകന്‍റെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുരുകന്‍റെ കുടുംബത്തിനു വീട് വച്ചു നൽകും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുരുകന്‍റെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പു നൽകി.

ഇത്തരം ദുരനുഭവം ഭാവിയിൽ ആർക്കും ഉണ്ടാവാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കും. അത്യാഹിതങ്ങളുണ്ടാകുന്പോൾ തീവ്രപരിചരണം ഉറപ്പാക്കാനുള്ള ഇടപെടൽ സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുരുകന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related posts