ഇത് അഹമ്മദ്, 29 വര്‍ഷമായി ജന്മാഷ്ടമി ആഘോഷിക്കുന്ന ഇസ്‌ലാം വിശ്വാസി, മതവൈരം തലയ്ക്കു പിടിച്ചവര്‍ക്കിടയില്‍ വ്യത്യസ്തരാകുന്ന ഈ കുടുംബത്തെ അറിയാം

sree 2കാണ്‍പൂരില്‍ നിന്നാണ് ഈ നല്ല വാര്‍ത്ത. ഡോക്ടര്‍ എസ്. അഹമ്മദും കൂടുംബവുമാണ് രാജ്യത്തെ മതമൈത്രിയുടെ പുതിയ പ്രതീകമാകുന്നത്. കഴിഞ്ഞ 29 വര്‍ഷമായി ജന്മാഷ്ടമി ആഘോഷിക്കുകയാണ് അഹമ്മദും കുടുംബവും. 30-മത്തെ വര്‍ഷത്തിലേക്കു കടക്കുകയാണ് തന്റെ ആഘോഷമെന്നു അദ്ദേഹം പറയുന്നു.

കൃഷ്ണാഷ്ടമിക്കു വീടു മുഴുവന്‍ അലങ്കരിക്കുകയും കൃഷ്ണന്റെ രൂപം വീട്ടിനുള്ളില്‍ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട് അഹമ്മദ്. തങ്ങള്‍ വലിയ കൃഷ്ണഭക്തരാണെന്നു അദ്ദേഹം പറയുന്നു. ഭാര്യയും മൂന്നു മക്കള്‍ക്കുമൊപ്പം അയല്‍വാസികളും ആഘോഷത്തില്‍ പങ്കുചേരാറുണ്ട്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം മറ്റുള്ളവരിലേക്ക് പകരുകയാണ് ലക്ഷ്യം. ഒരിക്കല്‍പ്പോലും തനിക്കുനേരെ ഭീഷണി ഉണ്ടായിട്ടില്ലെന്ന് അഹമ്മദ് പറയുന്നു. ഹിന്ദുക്കളും മുസ്‌ലീങ്ങളും സാഹോദര്യത്തോടെയാണ് ഇവിടെ വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുനിര്‍ത്തുന്നു.

Related posts