മുന്നറിയിപ്പ്..! ന​ഗ​ര​സ​ഭ റെ​സ്റ്റ് ഹൗ​സ് അ​പ​ക​ടാ​വ​സ്ഥ​യിൽ; മുന്നറിയിപ്പ് നൽകി നഗരസഭാ നോട്ടീസ് പതിപ്പിച്ചു ; പിന്നീട് ഉണ്ടാകുന്ന അപകടത്തിന് ഞങ്ങൾ ഉത്തരവാദികളല്ലെന്ന്

nagarasabhaകോ​ട്ട​യം: കോ​ട്ട​യം ബോ​ട്ട് ജെ​ട്ടി​ക്കു സ​മീ​പ​മു​ള്ള ന​ഗ​ര​സ​ഭാ റെ​സ്റ്റ് ഹൗ​സ് അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി. അ​പ​ക​ട​ഭീ​ഷ​ണി ചൂ​ണ്ടി​ക്കാ​ട്ടി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി റെ​സ്റ്റ് ഹൗ​സി​ലെ പ​ഴ​യ​ബ്ലോ​ക്കി​ലെ ര​ണ്ടു തൂ​ണു​ക​ളി​ൽ നോ​ട്ടീ​സ് പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രി​ക്കു​ന്നു​വെ​ന്നും ഉ​ത്ത​ര​വ് ലം​ഘി​ച്ചു പ്ര​വേ​ശി​ച്ചാ​ലു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്കു ന​ഗ​ര​സ​ഭ ഉ​ത്ത​ര​വാ​ദി അ​ല്ലെ​ന്നു​മാ​ണ് നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ റെ​സ്റ്റ് ഹൗ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ന​ഗ​ര​സ​ഭ കൃ​ത്യ​മാ​യി വാ​ട​ക ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ ആ​രോ​പി​ച്ചു. കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്താ​ത്ത​താ​ണ് റെ​സ്റ്റ് ഹൗ​സി​ന്‍​റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ്ര​ധാ​ന കാ​ര​ണ​മെ​ന്നും സ്ഥാ​പ ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ ആ​രോ​പി​ക്കു​ന്നു. 1970 ഓ​ഗ​സ്റ്റ് 17നു ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പ​ട്ടം താ​ണു​പി​ള്ള​യാ​ണ് ന​ഗ​ര​സ​ഭ റെ​സ്റ്റ് ഹൗ​സ് നാ​ടി​നു സ​മ​ർ​പ്പി​ച്ച​ത്. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ത​ന്നെ പ​ല​പ്ര​മു​ഖ നേ​താ​ക്ക​ളും റെ​സ്റ്റ് ഹൗ​സി​ൽ താ​മ​സി​ച്ചി​ട്ടു​ണ്ടെ​ന്ന് ച​രി​ത്രം.

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പ​ഴ​യ​ബ്ലോ​ക്കി​ൽ നി​ല​വി​ൽ അ​ഞ്ചി ല​ധി​കം ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ സ്വാ​പ്പ് സെ​ന്‍​റ​റും ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.  പ​ഴ​യ കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്നു​ള്ള പു​തി​യ ബ്ലോ​ക്കി​ൽ നി​ര​വ​ധി മു​റി​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​പ്പു​ണ്ട്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സു​ക​ൾ  പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച് പ​ണി​യാ​ൻ നാ​ളു​ക​ൾ​ക്കു മു​ന്പേ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ്പി ലാ​യി​ട്ടി​ല്ല.

ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന  മു​റി​ക​ൾ മാ​റ്റി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്  പ​ല​രും രേ​ഖാ​മൂ​ലം അ​പേ​ക്ഷ​യും ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഇ​തു​വ​രെ​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കെ​ട്ടി​ട​ത്തി​ൽ ഓ​ഫീ​സ് ന​ട​ത്തു​ന്ന​വ​ർ ആ​രോ​പി​ക്കു​ന്നു. ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ റെ​സ്റ്റ് ഹൗ​സ് കെ​ട്ടി​ട​ത്തി​ന്‍​റെ മു​ക​ളി​ൽ വ​ള​രു​ന്ന മ​ര​ങ്ങ​ളു​ടെ വേ​രു​ക​ൾ താ​ഴേ​ക്കി​റ​ങ്ങി പ​ല ഭി​ത്തി​ക​ളും വി​ണ്ടു​കീ​റി​യ അ​വ​സ്ഥ​യി​ലാ​ണ്.

കെ​ട്ടി​ട​ത്തി​നു പ​രി​സ​രം ടാ​റിം​ഗ് വീ​പ്പ​ക​ൾ​കൊ​ണ്ടും, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ  ഇ​ല​ട്രോ​ണി​ക് ട്യൂ​ബ് ലൈ​റ്റു​ക​ൾ​കൊ​ണ്ടും കൃ​ഷി​വ​കു​പ്പി​ന്‍​റെ കാ​ല​ഹ​ര​ണ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ​കൊ​ണ്ടും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​പ​ക​ടാ വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ന്‍​റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ എ​ത്ര​യും വേ​ഗം ന​ട​ത്ത​ണ​മെ​ന്നാ​ണ് വാ​ട​ക​യ്ക്കു ഓ​ഫീ​സു​ക​ൾ ന​ട​ത്തു​ന്ന​വ​രു​ടെ ആ​വ​ശ്യം.

Related posts