നെ​യ്മ​ര്‍ക്ക് എ​ല്‍ ക്ലാ​സി​ക്കോ ന​ഷ്ട​മാ​കും

naimarബാ​ഴ്‌​സ​ലോ​ണ: ലാ​ലി​ഗ​യി​ല്‍ ഇ​രു​പ​ത്തി​മൂ​ന്നി​ന് ന​ട​ക്കു​ന്ന എ​ല്‍ ക്ലാ​സി​ക്കോ​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യു​ടെ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ക്കു ക​ളി​ക്കാ​നാ​വി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം മ​ലാ​ഗ​യ്‌​ക്കെ​തി​രാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 65-ാം മി​നി​റ്റി​ല്‍ ര​ണ്ടാ​മ​ത്തെ മ​ഞ്ഞ​ക്കാ​ര്‍ഡും നേ​ടി ചു​വ​പ്പു കാ​ര്‍ഡ് ക​ണ്ട​തി​നേ​ത്തു​ട​ര്‍ന്ന് ലാ​ലി​ഗ​യി​ലെ ഇ​നി​യു​ള്ള ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ നെ​യ്മ​ര്‍ക്കു ക​ളി​ക്കാ​നാ​വി​ല്ല.

സാ​ധാ​ര​ണ ഗ​തി​യി​ല്‍ ര​ണ്ട് മ​ഞ്ഞ​ക്കാ​ര്‍ഡി​ലൂ​ടെ ചു​വ​പ്പു കാ​ര്‍ഡ് ല​ഭി​ച്ചാ​ല്‍ ഒ​രു മ​ത്സ​ര​ത്തി​ല്‍ മാ​ത്ര​മാ​ണ് സ​സ്‌​പെ​ന്‍ഷ​ന്‍. നേ​രി​ട്ടു ചു​വ​പ്പു​കാ​ര്‍ഡ് ല​ഭി​ച്ചാ​ലാ​ണ് ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് പു​റ​ത്താ​കു​ന്ന​ത്.

എ​ന്നാ​ല്‍, നെ​യ്മ​റു​ടെ ഫൗ​ള്‍ നേ​രി​ട്ട് ചു​വ​പ്പു​കാ​ര്‍ഡ് ന​ല്‍കാ​ന്‍ പ​ര്യാ​പ്ത​മാ​യി​രു​ന്നു​വെ​ന്ന് റ​ഫ​റി ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​നേ​ത്തു​ട​ര്‍ന്നാ​ണ് നെ​യ്മ​റെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നു വി​ല​ക്കി​യത്. നെ​യ്മ​റു​ടെ അ​ഭാ​വം ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ബാ​ഴ്‌​സ​യ്ക്ക് . ഈ ​സീ​സ​ണി​ല്‍ ബാ​ഴ്‌​സ​യു​ടെ മു​ന്നേ​റ്റ​ങ്ങ​ള്‍ക്കു പ്ര​ധാ​ന​മാ​യും ചു​ക്കാ​ന്‍ പി​ടി​ച്ച​ത് നെ​യ്മ​റാ​യി​രു​ന്നു.

ഗോ​ള്‍ നേ​ടു​ന്ന​തി​നേ​ക്കാ​ള്‍ ഗോ​ള്‍ ഒ​രു​ക്കു​ന്ന​തി​ല്‍ മി​ക​വു പു​ല​ര്‍ത്തി​യ നെ​യ്മ​ര്‍ സീ​സ​ണി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച താ​ര​മാ​ണ്. മെ​സി​യു​ടെ നി​ഴ​ലി​ലൊ​തു​ങ്ങാ​തെ സ്വ​ന്ത​മാ​യി സ്‌​പേ​സ് ക​ണ്ടെ​ത്തി ഉ​ജ്വ​ല​മാ​യി ക​ളി​ക്കു​ന്ന നെ​യ്മ​ര്‍ ഇ​ല്ലാ​തെ ബാ​ഴ്‌​സ എ​ല്‍ ക്ലാ​സി​ക്കോ​യി​ല്‍ ഇ​റ​ങ്ങു​ന്ന​തി​ല്‍ പ​രി​ശീ​ല​ക​ന്‍ ലൂ​യി​സ് എ​ന്‍ റി​ക്കെ ആ​ശ​ങ്ക​യി​ലാ​ണ്. റ​യ​ലി​ന്‍റെ സാ​ന്‍റി​യാ​ഗോ ബെ​ര്‍ണാ​ബു​വി​ലാ​ണ് മ​ത്സ​ര​മെ​ന്ന​തും എ​ന്‍ റി​ക്കെ​യു​ടെ ച​ങ്കി​ടി​പ്പു കൂ​ട്ടു​ന്നു.

Related posts