നെ​​യ്മ​​റി​​നു വേ​​ദ​​നയുടെ റി​​ക്കാ​​ർ​​ഡ്!

പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് നീ​​ണ്ട നാ​​ള​​ത്തെ വി​​ശ്ര​​മ​​ത്തി​​നു​​ശേ​​ഷം ലോ​​ക​​ക​​പ്പി​​നെ​​ത്തി​​യ ബ്ര​​സീ​​ൽ താ​​രം നെ​​യ്മ​​റി​​ന് പു​​തി​​യ റി​​ക്കാ​​ർ​​ഡ്! ഫൗ​​ൾ വ​​ഴ​​ങ്ങി​​യ​​തി​​നാ​​ണ് റി​​ക്കാ​​ർ​​ഡ് എ​​ന്ന​​താ​​ണ് ര​​സ​​ക​​രം. 20 വ​​ർ​​ഷ​​ത്തി​​നി​​ടെ ഒ​​രു ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഫൗ​​ൾ ചെ​​യ്യ​​പ്പെ​​ട്ട ക​​ളി​​ക്കാ​​ര​​നെ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് ബ്ര​​സീ​​ൽ​​താ​​ര​​ത്തി​​നു ല​​ഭി​​ച്ച​​ത്. നെ​​യ്മ​​റെ മാ​​ത്രം ല​​ക്ഷ്യ​​മി​​ട്ട് 10 ഫൗ​​ളു​​ക​​ളാ​​ണ് സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് ക​​ളി​​ക്കാ​​ർ ന​​ട​​ത്തി​​യ​​ത്. 1998 ലോ​​ക​​ക​​പ്പി​​ൽ ഇം​​ഗ്ലണ്ടി​​ന്‍റെ അ​​ല​​ൻ ഷി​​യ​​റെ ടൂ​​ണി​​ഷ്യ​​ൻ താ​​ര​​ങ്ങ​​ൾ 11 ഫൗ​​ളി​​ന് ഇരയായി​​രു​​ന്നു. അ​​തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ക​​ളി​​ക്കാ​​ര​​ൻ ഇ​​ത്ര​​യും ഫൗ​​ളി​​ന് ഇരയാകു​​ന്ന​​ത്.

2014ൽ ​​സ്വ​​ന്തം നാ​​ട്ടി​​ൽ ന​​ട​​ന്ന ലോ​​ക​​ക​​പ്പി​​ന്‍റെ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ കൊ​​ളം​​ബി​​യ​​യു​​ടെ യു​​വാ​​ൻ സു​​നി​​ഗ​​യു​​ടെ മാ​​ര​​ക ഫൗ​​ളി​​ൽ നെ​​യ്മ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ലോ​​ക​​ക​​പ്പി​​ലെ ശേ​​ഷി​​ച്ച മ​​ത്സ​​ര​​ങ്ങ​​ളെ​​ല്ലാം ന​​ഷ്ട​​മാ​​യി.

പാ​​രി സാ​​ൻ ഷെ​​ർ​​മ​​യ്ൻ താ​​ര​​മാ​​യ നെ​​യ്മ​​റി​​ന് ഫെ​​ബ്രു​​വ​​രി​​യി​​ൽ ലീ​​ഗ് മ​​ത്സ​​ര​​ത്തി​​നി​​ടെ പ​​രി​​ക്കേ​​റ്റി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ലോ​​ക​​ക​​പ്പി​​നു​​ണ്ടാ​​കു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യും ഉ​​ണ്ടാ​​യി. എ​​ന്നാ​​ൽ, ശ​​സ്ത്ര​​ക്രി​​യ​​യ​​ക്ക് ശേ​​ഷം പ​​രി​​ക്ക് ഭേ​​ദ​​മാ​​യി നെ​​യ്മ​​ർ ലോ​​ക​​ക​​പ്പ് ടീ​​മി​​ലെ​​ത്തി. സ​​ന്നാ​​ഹ മ​​ത്സ​​ര​​ങ്ങ​​ളി​​ലും ക​​ളി​​ച്ചു. മ​​ത്സ​​ര​​ത്തി​​ൽ നെ​​യ്മ​​റി​​നു മി​​ക​​വി​​ലെ​​ത്താ​​നാ​​യി​​ല്ല. നെ​​യ്മ​​ർ പ​​ന്തു​​മാ​​യി മു​​ന്നേ​​റു​​ന്പോ​​ഴെ​​ല്ലാം സ്വി​​സ് പ്ര​​തി​​രോ​​ധം ശ​​ക്ത​​മാ​​യി നി​​ല​​യു​​റ​​പ്പി​​ച്ചു. മാ​​ര​​ക​​മാ​​യ ഫൗ​​ളി​​ന് ഇ​​ര​​യാ​​കേ​​ണ്ടി​​യും വ​​ന്നു.

ഇംഗ്ല​​ണ്ട് 1966 ലോ​​ക​​ക​​പ്പ് പെ​​ലെ​​യെ ബ​​ൾ​​ഗേ​​റി​​ൻ പ്ര​​തി​​രോ​​ധ​​ക്കാ​​ർ മാ​​ര​​ക​​മാ​​യി ഫൗ​​ൾ ചെ​​യ്ത​​ശേ​​ഷം ഒ​​രു ബ്ര​​സീ​​ലു​​കാ​​ര​​ൻ നേ​​രി​​ട്ട മാ​​ര​​ക​​മാ​​യ ഫൗ​​ളി​​നാ​​ണ് നെ​​യ്മ​​ർ ഇ​​ര​​യാ​​യി​​രി​​ക്കു​​ന്ന​​ത്. അ​​ന്ന് പെ​​ലെ​​യെ ക​​ള​​ത്തി​​ൽ​​നി​​ന്ന് എ​​ടു​​ത്തു​​കൊ​​ണ്ടു​​പോ​​കു​​ക​​യാ​​യി​​രു​​ന്നു. ആ ​​പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ശേ​​ഷി​​ച്ച മ​​ത്സ​​ര​​ങ്ങ​​ൾ ബ്ര​​സീ​​ൽ ഇ​​തി​​ഹാ​​സ​​ത്തി​​നു ന​​ഷ്ട​​മാ​​യ​​ത് ച​​രി​​ത്രം.

Related posts