നാഗാര്‍ജുനയുടെ മകന്‍ അഖിലിന്റെ വിവാഹം മുടങ്ങി, രണ്ടു വര്‍ഷത്തെ പ്രണയത്തിനുശേഷമുള്ള വേര്‍പിരിയലില്‍ ഞെട്ടി കുടുംബവും ആരാധകരും

222സിനിമലോകത്തിന് ഇത് ശനിദശയാണോ. മലയാളത്തില്‍ മാത്രമല്ല അങ്ങ് തെലുങ്കിലും കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. തെലുങ്ക് സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ ഇളയമകന്റെ കല്യാണം മുടങ്ങിയെന്നതാണ് സിനിമലോകത്തുനിന്നുള്ള പുതിയ വാര്‍ത്ത. അക്കിനേനി കുടുംബത്തില്‍ നിന്നുമാണ് അഖിലിന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇതിന്റെ ആഘോഷങ്ങളും തുടങ്ങിയിരുന്നു. നാഗാര്‍ജ്ജനയുടേയും അമലയുടേയും ഇളയ മകനാണ് അഖില്‍. ഡിസൈനര്‍ കൂടായിയ ശ്രോയ ഭൂപാലുമായുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ നാഗചൈതന്യയും സാമന്തയുമായുള്ള നിശ്ചയവും ആഘോഷമായി നടന്നിരുന്നു. മേയിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.

ഈ വവിവാഹ നിശ്ചയത്തിന് തൊട്ടുപിന്നാലെ നാഗചൈതന്യയും സാമന്തയുമായുള്ള നിശ്ചയവും ആഘോഷമായി നടന്നു. എന്നാല്‍ വിവാഹത്തിന് താല്പര്യമില്ലെന്ന് അഖിലും ശ്രേയയും വീട്ടുകാരെ അറിയിച്ചു. മേയില്‍ ഇറ്റലിയില്‍ 700 പേര്‍ പങ്കെടുക്കുന്ന വിവാഹ ചടങ്ങാണ് ഒരുക്കിയിരുന്നത്. ക്ഷണിക്കപ്പെട്ടവരോട് ടിക്കറ്റ് കാന്‍സല്‍ ചെയ്യാന്‍ താരകുടുംബം അറിയിച്ചു. വധു വരന്മാരെ അനുനയിപ്പിക്കാന്‍ കുടുംബങ്ങള്‍ ശ്രമിച്ചെങ്കിലും ഇവര്‍ തയാറായില്ല.

ബിസിനസ് ഭീമന്‍ ജിവികെ റെഡ്ഡിയുടെ കൊച്ചു മകളാണ് ശ്രേയ. സൗത്ത് ഫിലിം ഫെയറിന്റെ ഡിസൈനറാണ് ശ്രേയ. രണ്ടു വര്‍ഷം മുന്‍പാണ് അഖിലും ശ്രേയയും പരിചയപ്പെട്ടത്. അതിനു ശേഷം ഡേറ്റിങിലായിരുന്ന ഇവര്‍ വിവാഹം കഴിക്കണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷം വീട്ടുകാരെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച വരെ എല്ലാം സ്വാഭാവികമായിരുന്നുവെന്നും, എന്നാല്‍ കഴിഞ്ഞ ദിവസം വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു. എന്താണ് ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Related posts