ഇന്ത്യൻ ദന്പതികൾ യുഎസിൽ വെടിയേറ്റു മരിച്ചു

2017may7narenസാ​​ൻ​​ഹൊ​​സെ: യു​​എ​​സി​​ലെ ക​​ലി​​ഫോ​​ർ​​ണി​​യ സം​​സ്ഥാ​​ന​​ത്തെ സാ​​ൻ​​ഹൊ​​സെ സി​​റ്റി​​യി​​ൽ മം​​ഗ​​ളൂ​​രു​​കാ​​രാ​​യ ഇ​​ന്ത്യ​​ൻ ദ​​ന്പ​​തി​​ക​​ൾ ബു​​ധ​​നാ​​ഴ്ച രാ​​ത്രി വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. മ​​ക​​ളു​​ടെ മു​​ൻ കാ​​മു​​ക​​നാ​​ണു ക്രൂ​​ര​​കൃ​​ത്യം ചെ​​യ്ത​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.​​

സി​​ലി​​ക്ക​​ൺ വാ​​ലി​​യി​​ലെ ജൂ​​ണി​​പ്പ​​ർ നെ​​റ്റ്‌​​വ​​ർ​​ക്സി​​ൽ സീ​​നി​​യ​​ർ മാ​​നേ​​ജ​​രാ​​യി​​രു​​ന്ന ന​​രേ​​ൻ പ്ര​​സാ​​ദ്, റ​​യാ​​ന എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. മ​​ക​​ൾ റേ​​ച്ച​​ലി​​ന്‍റെ മു​​ൻ ബോ​​യ്ഫ്ര​​ണ്ട് മി​​ർ​​സാ ടാ​​റ്റ​​ലി​​കാ​​ണു പ്ര​​തി. ഇ​​യാ​​ൾ ലാ​​റാ​​വി​​ല്ലി​​ലെ വീ​​ട്ടി​​ൽ അ​​തി​​ക്ര​​മി​​ച്ചു​​ക​​ട​​ന്നു റേ​​ച്ച​​ലി​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ളെ വെ​​ടി​​വ​​ച്ചു​​കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു. റേ​​ച്ച​​ൽ വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. റേ​​ച്ച​​ലി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ 20 വ​​യ​​സു​​ള്ള പ്ര​​ഭു​​വാ​​ണ് സം​​ഭ​​വം പോ​​ലീ​​സി​​ൽ അ​​റി​​യി​​ച്ച​​ത്.

പോ​​ലീ​​സെ​​ത്തി​​യ​​പ്പോ​​ൾ ന​​രേ​​ൻ പ്ര​​സാ​​ദി​​ന്‍റെ മൃ​​ത​​ദേ​​ഹം പ​​ടി​​വാ​​തി​​ൽ​​ക്ക​​ൽ കാ​​ണ​​പ്പെ​​ട്ടു. അ​​മ്മ​​യും 13വ​​യ​​സു​​ള്ള സ​​ഹോ​​ദ​​ര​​നും മി​​ർ​​സാ​​യും വീ​​ട്ടി​​നു​​ള്ളി​​ലു​​ണ്ടെ​​ന്നു പ്ര​​ഭു അ​​റി​​യി​​ച്ചു. തു​​ട​​ർ​​ന്നു പോ​​ലീ​​സ് പ്ര​​തി​​യെ കീ​​ഴ്പ്പെ​​ടു​​ത്താ​​നു​​ള്ള നീ​​ക്കം ആ​​രം​​ഭി​​ച്ചു. ഇ​​തി​​ന​​കം 13 കാ​​ര​​നെ പ്ര​​തി വി​​ട്ട​​യ​​ച്ചു.

തു​​ട​​ർ​​ന്നു കൂ​​ടു​​ത​​ൽ പോ​​ലീ​​സു​​കാ​​രെ​​ത്തി മു​​റി വ​​ള​​ഞ്ഞു. മു​​റി​​ക്കു​​ള്ളി​​ൽ ക​​ട​​ന്ന പോ​​ലീ​​സി​​ന് റ​​യാ​​ന​​യു​​ടെ​​യും സ്വ​​യം വെ​​ടി​​വ​​ച്ചു മ​​രി​​ച്ച പ്ര​​തി​​യു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ളാ​​ണു കാ​​ണാ​​നാ​​യ​​തെ​​ന്നു സാ​​ൻ​​ഹൊ​​സെ പോ​​ലീ​​സ് ചീ​​ഫ് എ​​ഡി ഗാ​​ർ​​സ്യാ പ​​റ​​ഞ്ഞു.

ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക് എ​​തി​​രേ യു​​എ​​സി​​ൽ അ​​ടു​​ത്ത​​കാ​​ല​​ത്ത് നി​​ര​​വ​​ധി​​ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ ന​​ട​​ന്നു. ക​​ഴി​​ഞ്ഞ​​മാ​​സം ഇ​​ന്ത്യാ​​ന​​യി​​ൽ ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഇ​​ന്ത്യ​​ക്കാ​​ര​​ൻ കൊ​​ല്ല​​പ്പെ​​ടു​​ക​​യും ഭാ​​ര്യ​​ക്കു ഗു​​രു​​ത​​ര​​മാ​​യ പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. ന്യൂ​​ജേ​​ഴ്സി​​യി​​ൽ മാ​​ർ​​ച്ചി​​ൽ ഇ​​ന്ത്യ​​ക്കാ​​രി കു​​ത്തേ​​റ്റു മ​​രി​​ച്ചു.

ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​ന്ത്യ​​ൻ എ​​ൻ​​ജി​​നി​​യ​​ർ കു​​ച്ചി​​ബോ​​ട്‌​​ല​​യെ കാ​​ൻ​​സാ​​സി​​ൽ നാ​​വി​​ക ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ വെ​​ടി​​വ​​ച്ചു കൊ​​ന്ന​​ത് വം​​ശീ​​യ പ്രേ​​രി​​ത ആ​​ക്ര​​മ​​ണ​​മാ​​യി​​രു​​ന്നു.

Related posts