മു​ത്തു​മാ​രി ന​രി​ന​ര​ങ്ങ് മ​ല​യെ ത​ക​ർ​ക്കു​ന്ന   അ​ന​ധി​കൃ​ത റി​സോ​ർ​ട്ടു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​വേ​ണ​മെ​ന്ന്

കാ​ട്ടി​ക്കു​ളം: മു​ത്തു​മാ​രി ന​രി​ന​ര​ങ്ങ് മ​ല​യെ ത​ക​ർ​ക്കു​ന്ന അ​ന​ധി​കൃ​ത റി​സോ​ർ​ട്ട് നി​ർ​മ്മാ​ണ​ത്തി​നെ​തി​രെ ന​ട​പ​ടി​വേ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു. ചെ​ങ്കു​ത്താ​യ മ​ല​ക​ളി​ലാ​ണ് റി​സോ​ർ​ട്ട് മാ​ഫി​യ തൃ​ശ്ശി​ലേ​രി​യി​ലെ മു​ത്തു​മാ​രി ന​രി​ന​ര​ങ്ങ് മ​ല​യി​ൽ കൂ​റ്റ​ൻ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

പ​തി​ന​ഞ്ചോ​ളം അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ളാ​ണ് ചെ​ങ്കു​ത്താ​യ മ​ല​മു​ക​ളി​ലു​ള്ള​ത്. തി​രു​നെ​ല്ലി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ 2013-14 വ​ർ​ഷ​ത്തി​ലാ​ണ് കെ​ട്ടി​ടം പ​ണി തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് തൃ​ശൂ​ർ സ്വ​ദേ​ശി ഹെ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള അ​ടു​ക്ക​ള മാ​ത്രം കെ​ട്ടാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് കൂ​റ്റ​ൻ പാ​റ​ക്കെ​ട്ടു​ക​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ട്ടി​ച്ച് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്.
1972 ൽ ​വി​ര​മി​ച്ച പ​ട്ടാ​ള​ക്കാ​ർ​ക്ക് ന​ൽ​കി​യ​താ​ണ് ഒ​ന്പ​തേ​ക്ക​ർ ഭൂ​മി. തി​ക​ച്ചും താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത മ​ല​നി​ര​ക​ളാ​ണ് ന​രി ന​ര​ങ്ങി മ​ല. തു​ട​ർ​ന്ന് 2017ൽ ​റ​വ​ന്യൂ വ​കു​പ്പ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യെ​ങ്കി​ലും മെ​മ്മോ ന​ൽ​കി​യ ശേ​ഷ​വും ര​ണ്ട് കൂ​റ്റ​ൻ കെ​ട്ടി​ട​വും ഇ​വി​ടെ കെ​ട്ടി​യി​ട്ടു​ണ്ട്.

തി​രു​നെ​ല്ലി​യി​ലെ ക​ന്പ​മ​ല, തോ​ട്ട​മ​ല, ന​രി​ന​ര​ങ്ങ് മ​ല എ​ന്നീ കു​ന്നു​ക​ൾ ചേ​ർ​ന്ന ഭാ​ഗ​മാ​യ ന​രി​ന​രി​ങ്ങ്മ​ല​യെ ത​ക​ർ​ക്കു​ന്ന രീ​തി​യി​ലാ​ണ് മ​ല പൊ​ളി​ച്ച് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ സ​മീ​പ​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ണി​ടി​ച്ച​ൽ ഉ​ണ്ടാ​യ​ത്. മ​ല​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കൂ​റ്റ​ൻ പാ​റ​ക​ൾ ഇ​ള​ക്കം ത​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ്.

ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള ക​ന്പ​മ​ല​യി​ൽ ര​ണ്ട് ദി​വ​സം മു​ന്പ് ഉ​രു​ൾ​പൊ​ട്ടി​പാ​റ​ക​ളും ച​ര​ലും താ​ഴെ​ക്ക് പ​തി​ക്കു​ക​യും ഇ​പ്പോ​ഴും വെ​ള്ള​പാ​ച്ചി​ൽ തു​ട​രു​ക​യു​മാ​ണ്. ആ​ന, കു​ര​ങ്ങ്, പ​ന്നി, കാ​ട്ടു​പോ​ത്ത്, മ്ലാ​വ് എ​ന്നി ജീ​വി​ക​ളു​ടെ ആ​വാ​സ​സ്ഥ​ല​വും ജി​ല്ല​യി​ൽ ത​ന്നെ ഏ​റ്റ​വും അ​തി​കം ച​ന്ദ​ന​മ​ര​ങ്ങ​ൾ തി​ങ്ങി നി​ൽ​ക്കു​ന്ന മ​ല​നി​ര​ക​ളാ​ണ് ന​രിന​ര​ങ്ങ്മ​ല.

Related posts