ചന്ദ്രനില്‍നിന്ന് മണ്ണും കല്ലും കൊണ്ടുവന്ന ബാഗ് നാസയുടെ കൈയില്‍നിന്ന് നഷ്ടപ്പെട്ടു, തിരിച്ചുപിടിക്കാന്‍ നാസയുടെ പെടാപ്പാട്, അമേരിക്കയില്‍ കോടതി കയറുന്ന ബാഗ് കഥ!

376713 09: (FILE PHOTO) The National Aeronautics and Space Administration (NASA) has named these three astronauts as the prime crew of the Apollo 11 lunar landing mission. Left to right, are Neil A. Armstrong, commander; Michael Collins, command module pilot; and Edwin E. Aldrin Jr., lunar module pilot. The 30th anniversary of the Apollo 11 Moon mission is celebrated July 20, 1999. (Photo by NASA/Newsmakers)ഒരു ബാഗിന്റെ പിന്നാലെയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിസായ നാസ. അമേരിക്കയുടെ സ്വകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കുന്ന ആദ്യത്തെ ചൊവ്വാദൗത്യത്തിലുണ്ടായിരുന്നതാണ് ഈ ബാഗ്. നീല്‍ ആംസ്‌ട്രോംഗും കൂട്ടരും ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍ അവിടെനിന്നുള്ള ചെറിയ കല്ലുകളും മണ്ണും കൊണ്ടുവന്നത്. പഴയ സാധനങ്ങള്‍ പെറുക്കി വില്ക്കുന്നതിനിടെ ഈ അമൂല്യവസ്തുവും നാസ അറിയാതെ വിറ്റൊഴിവാക്കുകയായിരുന്നു.

തുച്ഛമായ തുകയ്ക്കാണ് ചരിത്രമുറങ്ങുന്ന അമൂല്യവസ്തു വിറ്റുപോയത്. വെറും 60,000 രൂപ മാത്രം. അമേരിക്കക്കാരി തന്നെയായ നാന്‍സി കാള്‍സനാണ് ചന്ദ്രനില്‍ പോയ ബാഗ് സ്വന്തമാക്കിയത്. വിറ്റുപോയതോടെയാണ് കൈവിട്ടുപോയ ബാഗിനെക്കുറിച്ച് നാസയുടെ തലയ്ക്കു വെളിവുണ്ടാകുന്നത്. ബാഗ് തിരികെകിട്ടാന്‍ നാന്‍സിക്ക് കൂടുതല്‍ പണം ഓഫര്‍ ചെയ്‌തെങ്കിലും അവര്‍ വഴങ്ങിയില്ല. വില്പന ഔദ്യോഗികമാക്കുന്നതിനായി നാന്‍സി ബാഗ് നാസയ്ക്ക് നല്കിയിരുന്നു. എന്നാല്‍, നാസ ഇപ്പോഴിത് വിട്ടുകൊടുക്കാന്‍ തയാറായിട്ടില്ല. ബാഗിനായി നാന്‍സി കോടതിയെ സമീപിച്ചിട്ടുണ്ട്.

1969ലാണ് നീല്‍ അംസ്‌ട്രോംഗും സംഘവും ചന്ദ്രനില്‍ കാലുകുത്തുന്നത്. മനുഷ്യ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഈ നേട്ടം. അപ്പോളോ രണ്ടില്‍ ചന്ദ്രനിലിറങ്ങിയ ആംസ്‌ട്രോംഗും സഹയാത്രകന്‍ ബുസ് അള്‍ഡ്രിയാനും മണിക്കൂറുകളോളം അവിടെ ചെലവഴിച്ചു. ചന്ദ്രനിലെ 20 കിലോയോളം വസ്തുക്കളുമായിട്ടാണ് അവര്‍ തിരികെയെത്തിയത്.

Related posts