കേരള ചലച്ചിത്രമേളയില്‍ സിനിമകള്‍ക്ക് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമെന്ന് സുപ്രീം കോടതി;ഭിന്നശേഷിക്കാര്‍ക്ക് ദേശീയ ഗാനത്തിന്റെ സമയത്ത് എഴുന്നേറ്റ് നില്‍ക്കുന്നതിന് ഇളവ്

tvm-courtന്യൂഡല്‍ഹി: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി. രാജ്യത്തെ എല്ലാ തീയറ്ററുകളിലും പ്രദര്‍ശനത്തിന് മുന്‍പ് ദേശീയ ഗാനം നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇത് ഐഎഫ്എഫ്‌കെയില്‍ നിര്‍ബന്ധമാണോ എന്ന് ആരാഞ്ഞ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി വിധി.

ചലച്ചിത്രമേളയിലെ ചിത്രങ്ങള്‍ കാണാന്‍ വിദേശികള്‍ അടക്കം വരുമെന്നും ഒരാള്‍ ദിവസവും ഒന്നിലേറെ ചിത്രങ്ങള്‍ കാണേണ്ടിവരുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ വിദേശികള്‍ 20 തവണയെങ്കിലും എഴുന്നേറ്റ് നില്‍ക്കട്ടെ എന്നാണ് കോടതി നിരീക്ഷിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് ദേശീയ ഗാനത്തിന്റെ സമയത്ത് എഴുന്നേറ്റ് നില്‍ക്കുന്നതിന് കോടതി ഇളവ് അനുവദിക്കുകയും ചെയ്തു.

Related posts