ശരിക്കും ഇങ്ങനെയല്ല ..! റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ദേ​ശീ​യ​പ​താ​ക; ആ​ര​ക്കാ​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ്യത്യാസമുള്ള തിനാൽ ദേശീയ പതാകയല്ലെന്ന് പോലീസ്

flagകോ​ത​മം​ഗ​ലം: ദേ​ശീ​യ​പ​താ​ക അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ഗ​ര​മ​ധ്യ​ത്തി​ൽ മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ത​ടി ഡി​പ്പോ​യോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​ന്‍റെ ഓ​ര​ത്താ​യി​രു​ന്നു ദേ​ശീ​യ​പ​താ​ക  ഉ​പേ​ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ഴ​ന​ന​ഞ്ഞ്, അ​ഴു​ക്കു​വെ​ള്ള​ത്തി​ൽ കി​ട​ക്കു നി​ല​യി​ലാ​യി​രു​ന്നു.     വി​വ​ര​മ​റി​യി​ച്ച​തി​നേ​ത്തു​ട​ർ​ന്ന് പോ​ലി​സെ​ത്തി ദേ​ശി​യ​പ​താ​ക ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളു​മെ​ത്തു​ന്ന മു​നി​സി​പ്പ​ൽ ഓ​ഫീ​സ്, വ​നം​വ​കു​പ്പ് ഓ​ഫീ​സ്, റ​വ​ന്യൂ ട​വ​ർ, വി​ല്ലേ​ജ് ഓ​ഫി​സ്, ട്ര​ഷ​റി തു​ട​ങ്ങി നി​ര​വ​ധി സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ തൊ​ട്ട​ടു​ത്തു​ണ്ടെ​ങ്കി​ലും ന​ഗ്ന​മാ​യ നി​യ​മ​ലം​ഘ​നം ആ​രു​ടെയും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ല.

മ​ഴ​ക്കൊ​പ്പ​മു​ണ്ടാ​യ കാ​റ്റി​ൽ എ​വി​ടെ നി​ന്നെ​ങ്കി​ലും പാ​റി വീ​ണ​താ​ണോ,  ആ​രെ​ങ്കി​ലും മ​ന​പൂ​ർ​വം കൊ​ണ്ടു​വ​ന്നി​ട്ട​താ​ണോ​യെ​ന്ന​ത് വ്യ​ക്ത​മാ​യി​ട്ടി​ല്ല.  ആ​ര​ക്കാ​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ്യ​ത്യാ​സ​മു​ള്ള​തി​നാ​ൽ ദേ​ശി​യ പ​താ​ക​യാ​യി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് പോ​ലി​സ് പ​റ​യു​ന്ന​ത്.

Related posts