ആറുവരിപ്പാതയ്ക്ക് ആറുമാസമായി ശമ്പളമില്ല..!  വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത തൊഴിലാളികൾക്ക് ശമ്പളമില്ല; പണിമുടക്കി തൊഴിലാളികളുടെ സമരം

വ​ട​ക്ക​ഞ്ചേ​രി: ശമ്പള​ കു​ടി​ശി​ക ആ​വ​ശ്യ​പ്പെ​ട്ടു വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​ന്പ​നി ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്ക​ഞ്ചേ​രി ത​ങ്കം ജം​ഗ്്ഷ​നി​ൽ ന​ട​ക്കു​ന്ന ഫ്ളൈ ​ഓ​വ​ർ പ​ണി​ക​ൾ ഇ​ന്ന​ലെ ജീ​വ​ന​ക്കാ​രെ​ത്തി നി​ർ​ത്തി​ച്ചു.

വ​ട​ക്ക​ഞ്ചേ​രി​മു​ത​ൽ മ​ണ്ണു​ത്തി​വ​രെ ഇ​പ്പോ​ൾ എ​വി​ടെ​യും പ​ണി​ക​ൾ ന​ട​ക്കു​ന്നി​ല്ല. ആ​റു​വ​രി​പ്പാ​ത​യു​ടെ മ​ധ്യ​ത്തി​ലു​ള്ള ഡി​വൈ​ഡ​റി​ലെ പു​ല്ലു​പ​റി​ക്ക​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. മ​റ്റു പ​ണി​ക​ളൊ​ന്നും ന​ട​ത്താ​ൻ ക​ന്പ​നി​യു​ടെ ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും അ​നു​വ​ദി​ക്കു​ന്നി​ല്ല. ആ​റു​മാ​സ​മാ​യി ശ​ന്പ​ളം ന​ല്കാ​ത്ത​തി​നെതു​ട​ർ​ന്നു ഇ​രു​ന്നൂ​റോ​ളം ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് തു​ട​ങ്ങി​യ​ത്.

ഇ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ ഒ​രു​മാ​സ​ത്തെ ശ​ന്പ​ളം ഇട്ടിട്ടു​ണ്ടെ​ങ്കി​ലും കു​ടി​ശി​കശ​ന്പ​ളം പൂ​ർ​ണ​മാ​യും ല​ഭി​ക്കാ​തെ ജോ​ലി​ക്കു ക​യ​റി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ജീ​വ​ന​ക്കാ​ർ. എ​ട്ടു​മാ​സ​ത്തെ വാ​ട​ക​കു​ടി​ശി​ക ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​രാ​ർ ക​ന്പ​നി വാ​ട​ക​യ്ക്ക് എ​ടു​ത്ത വാ​ഹ​ന​ങ്ങ​ളും ഓ​ട്ടം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. മേ​യ്മാ​സം മു​ത​ൽ​ക്കു​ള്ള വാ​ട​ക​യി​ന​ത്തി​ൽത​ന്നെ അ​ന്പ​തോ​ളം വാ​ഹ​ന​ങ്ങ​ളു​ടേ​താ​യി കോ​ടി​ക​ൾ ന​ല്കാ​നു​ണ്ടെ​ന്നു വാ​ഹ​ന ഉ​ട​മ​ ചെ​ന്താ​മ​ര പ​റ​ഞ്ഞു.

Related posts