ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, സഹായിക്കണം! പ്രതിശ്രുത വരനായി നടിച്ച് യുവതിയില്‍നിന്നു സ്വര്‍ണം തട്ടിയ യുവാവ് കുടുങ്ങി; നൗഷാദിന്റെ തന്ത്രം പൊളിഞ്ഞു

ഷൊ​ർ​ണൂ​ർ: പ്ര​തി​ശ്രു​ത വ​ര​നെ​ന്ന വ്യാ​ജേ​ന യു​വ​തി​യി​ൽ​നി​ന്നു സ്വ​ർ​ണം ത​ട്ടി​യ വി​രു​ത​നെ ഷൊ​ർ​ണൂ​ർ ആ​ർ​പി​എ​ഫ് എ​സ്ഐ ഫി​റോ​സ് പി​ടി​കൂ​ടി ഷൊ​ർ​ണൂ​ർ പോ​ലീ​സി​നു കൈ​മാ​റി. പൊ​ന്നാ​നി വെ​ളി​യം​കോ​ട് തെ​ക്കെ​ക​ല്ലം വീ​ട്ടി​ൽ നൗ​ഷാ​ദ് ( 39) ആ​ണ് പി​ടി​യി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഹോ​മി​യോ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി​നി​യു​ടെ പ​ക്ക​ൽ​നി​ന്നാ​ണ് ഇ​യാ​ൾ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​ത്. വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ പ്ര​തി​ശ്രു​ത വ​ര​നാ​ണെ​ന്ന നി​ല​യി​ൽ ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഒ​രു ഫോ​ണ്‍കോ​ൾ വ​രി​ക​യാ​യി​രു​ന്നു.

ചെ​റി​യ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞു വി​ദ്യാ​ർ​ഥി​നി​യു​ടെ സ്വ​ർ​ണ വ​ള ആ​വ​ശ്യ​പ്പെ​ട്ടു. അ​തു വാ​ങ്ങാ​ൻ ഒ​രാ​ളെ ഷൊ​ർ​ണൂ​രി​ലേ​ക്കു പ​റ​ഞ്ഞ​യ​യ്ക്കാ​മെ​ന്നു പ​റ​ഞ്ഞ നൗ​ഷാ​ദ് ആ​ളെ തി​രി​ച്ച​റി​യാ​നു​ള്ള അ​ട​യാ​ള​ങ്ങ​ളും പ​റ​ഞ്ഞുകൊ​ടു​ത്തു.

സം​ശ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വി​ദ്യാ​ർ​ഥി​നി ട്രെ​യി​നി​ൽ ഷൊ​ർ​ണൂ​രി​ലെ​ത്തി അ​ട​യാ​ള​ങ്ങ​ളു​മാ​യി എ​ത്തി​യ ആ​ൾ​ക്ക് കൈയിലെ വ​ള ഉൗ​രി ന​ൽ​കി. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ഫോ​ണി​ലൂ​ടെ വീ​ണ്ടും പ​ണ​ത്തി​നുവേ​ണ്ടി ഇ​തേ രീ​തി​യി​ൽ സ്വ​ർണമാ​ല കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ വി​ദ്യാ​ർ​ഥി​നി​ക്ക് ഇ​തു ത​ട്ടി​പ്പാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു ഷൊ​ർ​ണൂ​ർ ആ​ർ.​പി.​എ​ഫ്. നി​ർ​ദേ​ശപ്ര​കാ​രം ഇ​ന്ന​ലെ ഇയാ​ളെ ഷൊ​ർ​ണൂ​രി​ലെ​ത്തി​ച്ചു. രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ലെ ലേ​ഡീ​സ് ക​ന്പാ​ർ​ട്ടുമെ​ന്‍റി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ തേ​ടി നൗഷാദ് എ​ത്തി. വി​ദ്യാ​ർ​ഥി​നി ചെ​യി​ൻ കൈ​മാ​റി​യ​തോ​ടെ പ​രി​സ​ര​ത്തു മാ​റി നി​ന്നി​രു​ന്ന ആ​ർ.​പി.​എ​ഫ്.​ എ​സ്ഐ ​ഫി​റോ​സ് വി​രു​ത​നെ കൈയോടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പി​ടി​യി​ലാ​യ നൗ​ഷാ​ദ് ത​ന്നെ​യാ​ണ് പ്ര​തി​ശ്രു​ത വ​ര​നെ​ന്ന നി​ല​യി​ൽ ഫോ​ണി​ൽ വി​ളി​ച്ച​തും ട്രെ​യി​നി​ൽ വ​ന്ന് സ്വ​ർ​ണം വാ​ങ്ങി​യ​തെ​ന്നും ബോ​ധ്യ​പ്പെ​ട്ട​തോ​ടെ ഷൊ​ർ​ണൂ​ർ എ​സ്ഐ സു​ജി​ത്തി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ ഇ​ന്ന​ലെ ഒ​റ്റ​പ്പാ​ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts