നാ​വി​ക അ​ക്കാ​ദ​മി മാ​ലി​ന്യ​പ്ര​ശ്നം ;24 ന് ​വ​ഞ്ച​നാ ദി​നം, 25 നും 26​നും  രാ​മ​ന്ത​ളി​യി​ൽ ക​രി​ദി​നം  ആചരിക്കുമെന്ന് ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ സ​മി​തി 

പ​യ്യ​ന്നൂ​ർ: നാ​വി​ക അ​ക്കാ​ദ​മി മാ​ലി​ന്യ​പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ സ​മി​തി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​വി​ക അ​ക്കാ​ദ​മി​യി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ക്കു​ന്ന 25, 26 തീ​യ​തി​ക​ളി​ൽ രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​ൽ ക​രി​ദി​ന​വും 24 ന് ​വ​ഞ്ച​നാ​ദി​ന​വും ആ​ച​രി​ക്കും.

സ​മ​ര​സ​മി​തി​യു​മാ​യി ക​രാ​ർ ഉ​ട​മ്പ​ടി ഉ​ണ്ടാ​ക്കി​യ​തി​ന്‍റെ ഒ​രു വ​ർ​ഷം തി​ക​യു​ന്ന​തി​നാ​ലാ​ണു 24 ന് ​വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ സ​മി​തി​യു​മാ​യി നാ​വി​ക അ​ക്കാ​ദ​മി അ​ധി​കൃ​ത​ർ ക​രാ​ർ ഉ​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു സ​മ​രം പി​ൻ​വ​ലി​ച്ച​ത്. എ​ന്നാ​ൽ സ​മ​ര​മ​വ​സാ​നി​പ്പി​ച്ച് ഒ​രു വ​ർ​ഷ​മാ​യി​ട്ടും ഒ​ത്തു​തീ​ർ​പ്പു വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നാ​ണു സ​മ​ര​സ​മി​തി​യു​ടെ ആ​രോ​പ​ണം.

അ​ക്കാ​ദ​മി അ​ധി​കൃ​ത​രു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​ർ ന​ട​പ്പി​ലാ​ക്കു​മെ​ന്നു കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും സ​മ​ര​സ​മി​തി​ക്ക് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തെ സ​മ​ര​സ​മി​തി​യു​ടെ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്ന​തി​നു കൂ​ടി​യാ​ണു 25, 26 തീ​യ​തി​ക​ളി​ലെ ക​രി​ദി​നാ​ച​ര​ണ​മെ​ന്നു ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Related posts