ഇനി കാമറയ്ക്ക് പിന്നില്‍! നയന്‍സിന് സംവിധായികയാകാന്‍ മോഹം

Nayan2904തെ​ന്നി​ന്ത്യ​ൻ താ​ര​റാ​ണി​യാ​യി തി​ള​ങ്ങു​ന്ന ന​യ​ൻ​താ​ര​യ്ക്കു സം​വി​ധാ​യി​ക​യാ​കാ​ൻ മോ​ഹം. ന​യ​ൻ​സ് നാ​യി​ക​യാ​കു​ന്ന അ​രം എ​ന്ന ചി​ത്ര​ത്തി​ൽ ന​യ​ൻ​സ് സ​ഹ​സം​വി​ധാ​യി​ക​യാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണു താ​ര​സു​ന്ദ​രി​ക്കു സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ൻ മോ​ഹ​മു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ൾ വ​ന്ന​ത്.

അ​ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ഗോ​പി ത​ന്നെ​യാ​ണ് ന​യ​ൻ​സ് ഈ ​ചി​ത്ര​ത്തി​ൽ സ​ഹ​സം​വി​ധാ​യി​ക​യാ​യി പ്ര​വ​ർ​ത്തി​ച്ച കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സി​നി​മ​യു​ടെ പ​ല സീ​ക്വ​ൻ​സു​ക​ളി​ലും ന​യ​ൻ​താ​ര കാ​മ​റ​യു​ടെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചെ​ന്നും എ​ല്ലാ ഘ​ട്ട​ത്തി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും സം​വി​ധാ​യ​ക​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ക​ഠി​ന​മാ​യ ചൂ​ടി​ൽ ഷൂ​ട്ട് ചെ​യ്തി​ട്ടും ന​യ​ൻ​താ​ര ഒ​രു പ​രാ​തി​യും പ​റ​ഞ്ഞി​ല്ല​ത്രേ. ജ​ല​ക്ഷാ​മം മൂ​ലം കൃ​ഷി ചെ​യ്യാ​നാ​കാ​തെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ഒ​രു ഗ്രാ​മ​ത്തെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ക​ള​ക്ട​റു​ടെ ക​ഥ​യാ​ണ് അ​രം എ​ന്ന ചി​ത്രം പ​റ​യു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ വേ​ഷ​ത്തി​ലാ​ണ് ന​യ​ൻ​താ​ര എ​ത്തു​ന്ന​ത്.

Related posts