ജെല്ലിക്കെട്ടിനുവേണ്ടി നയന്‍താര

nayan22സുപ്രീംകോടതിയുടെ ജെല്ലിക്കെട്ട് നിരോധനത്തെ ചോദ്യംചെയ്ത് നയന്‍താരയും രംഗത്തെത്തി. തമിഴ്‌നാടിന്‍റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നായ ജെല്ലിക്കെട്ട് നടത്തണമെന്ന യുവജനശബ്ദം രാജ്യമൊട്ടാകെ കേള്‍പ്പിക്കണമെന്നും മലയാളിയായ നയന്‍താര പ്രസ്താവനയില്‍ പറഞ്ഞു.

രജനീകാന്ത്, കമല്‍ ഹാസന്‍, വിജയ്, സൂര്യ, ധനുഷ് അടക്കമുള്ളവരും ജെല്ലിക്കെട്ടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ജെല്ലിക്കെട്ടിനെ എതിര്‍ത്ത മൃഗസ്‌നേഹികളുടെ സംഘടനയായ ’പെറ്റ’യുടെ അംഗമായ നടി തൃഷയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധപ്രകടനം അരങ്ങേറി. പ്രതിഷേധംമൂലം ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തൃഷ മരവിപ്പിച്ചു.

Related posts