ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ്: നീനയ്ക്കു വെങ്കലം

കോ​ട്ട​യം: തു​ര്‍ക്‌​മെ​നി​സ്ഥാ​നി​ലെ അ​ഷ്ഗാ ​ബാദില്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ അ​ത്‌​ല​റ്റി​ക്‌​സ് ഇ​ന​ങ്ങ​ള്‍ക്ക് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. ആ​ദ്യ​ദി​നം ഇ​ന്ത്യ​ക്കു ഒരു സ്വര്‌ണമുൾപ്പെടെ നാലു മെ​ഡ​ലു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ അ​തി​ലൊ​ന്ന് മ​ല​യാ​ളി താ​ര​ത്തി​നാ​ണ്. വ​നി​ത​ക​ളു​ടെ ലോം​ഗ് ജം​പി​ല്‍ വി.​നീ​ന വെ​ങ്ക​ലം നേ​ടി. 6.04 മീ​റ്റ​ര്‍ ക​ണ്ടെ​ത്തി​യാ​ണ് നീ​ന വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ​ത്.

ഈ​യി​ന​ത്തി​ല്‍ ക​സാ​ഖി​സ്ഥാ​ന്‍റെ ഓ​ള്‍ഗ റി​പ്പ​ക്കോ​വ (6.43) സ്വ​ര്‍ണ​വും വി​യ​റ്റ്‌​നാ​മി​ന്‍റെ ബു​യി തി ​തു​താ​വോ​ (6.36) വെ​ള്ളിയും നേടി. 25 ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ​മെ​ഡ​ല്‍ തെ​ജീ​ന്ദ​ര്‍പാ​ല്‍ സിം​ഗി​ലൂ​ടെ ല​ഭി​ച്ചു. പു​രു​ഷ​ന്മാ​രു​ടെ ഷോ​ട്ട്പു​ട്ടി​ല്‍ 19.26 മീ​റ്റ​ര്‍ ക​ണ്ടെ​ത്തി​യ ത​ജീ​ന്ദ​ര്‍ വെ​ള്ളി നേ​ടി.

ഈ​യി​ന​ത്തി​ല്‍ ക​സാ​ഖി​സ്ഥാ​ന്‍റെ ഐ​വാ​ന്‍ ഇ​വാ​നോ​വി​നാ​ണ് (19.60) സ്വ​ര്‍ണം. അ​തേ​സ​മ​യം, ഈ​യി​ന​ത്തി​ല്‍ മ​ത്സ​രി​ച്ച ഓം​പ്ര​കാ​ശ് ക​ര്‍ഹാ​ന​യ്ക്ക് അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്താ​നെ ക​ഴി​ഞ്ഞു​ള്ളൂ. വ​നി​ത​ക​ളു​ടെ പെ​ന്‍റാ​ത്ത​ല​ണി​ല്‍ പൂ​ര്‍ണി​മ ഹേം​ബ്ര​മാ​ണ് ഇ​ന്ത്യ​ക്കു വേ​ണ്ടി സ്വ​ര്‍ണം നേ​ടി​യ​ത്. 4062 പോ​യി​ന്‍റാ​ണ് പൂ​ര്‍ണി​മ കീ​ശ​യി​ലാ​ക്കി​യ​ത്. വ​നി​ത​ക​ളു​ടെ 3000 മീ​റ്റ​റി​ല്‍ സ​ഞ്ജീ​വ​നി യാ​ദ​വ് ഒ​മ്പ​തു മി​നി​റ്റ് 26.34 സെ​ക്ക​ന്‍ഡി​ല്‍ ഓ​ടി​യെ​ത്തി വെ​ള്ളി നേ​ടി.

ഇ​ന്ന​ലെ ആ​ദ്യം ന​ട​ന്ന വ​നി​ത​ക​ളു​ടെ ഹൈ​ജം​പ് ഫൈ​ന​ലി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​ന്‍ താ​ര​ങ്ങ​ള്‍ക്കാ​ണ് സ്വ​ര്‍ണ​വും വെ​ള്ളി​യും. നാ​ദി​യ ദു​സാ​നോ​വ (1.86 മീ​റ്റ​ര്‍) സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ സ​ഫി​യ സാ​ദു​ലി​യേ​വ​യ്ക്കാ​ണ് (1.83) വെ​ള്ളി.

ഇ​ന്നു ന​ട​ക്കു​ന്ന വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​റി​ല്‍ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം പി.​യു. ചി​ത്ര മ​ത്സ​രി​ക്കു​ന്നു​ണ്ട്. ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യോ​ഗ്യ​ത​യു​ണ്ടാ​യി​രു​ന്നി​ട്ടും അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ സെ​ല​ക്്ഷ​ന്‍ ക​മ്മി​റ്റി ചി​ത്ര​യ്ക്ക് അ​വ​സ​രം ന​ല്‍കാ​ത്ത​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

കോ​ട​തി ഇ​ട​പെ​ട്ടി​ട്ടും ചി​ത്ര​യ്ക്കു പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. ഇ​തി​നു ശേ​ഷം ചി​ത്ര പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്ട്ര മീ​റ്റാ​ണി​ത്. റാ​ങ്കിം​ഗ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചി​ത്ര​യ്ക്ക് യോ​ഗ്യ​ത ല​ഭി​ച്ച​ത്. മി​ക​ച്ച പ്ര​ക​ട​നം ചി​ത്ര​യ്ക്ക് കാ​ഴ്ച​വ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് പ​രി​ശീ​ല​ക​ന്‍ സി​ജി​ന്‍ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ഇ​ന്നു വൈ​കി​ട്ട് 5.45നാ​ണ് മ​ത്സ​രം.

വ​നി​ത​ക​ളു​ടെ ട്രി​പ്പി​ള്‍ ജം​പി​ല്‍ മ​ല​യാ​ളി താ​രം എ​ന്‍.​വി. ഷീ​ന മ​ത്സ​രി​ക്കും. ഇ​ന്ന് മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യു​മാ​യി​റ​ങ്ങു​ന്ന മ​റ്റൊ​രു താ​രം പു​രു​ഷ​ന്മാ​രു​ടെ 3000 മീ​റ്റ​റി​ല്‍ ജി. ​ല​ക്ഷ്മ​ണാ​ണ്.

 

Related posts