പിന്നിൽ കളിക്കുന്നതാര് ? ജി​ഷ്ണു​വി​ന്‍റെ കേസന്വേഷിക്കുന്ന ഉ​ദ്യോ​ഗ​സ്ഥ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ ആൾ അ​റ​സ്റ്റി​ൽ; പ്രതി യുടെ പേരിൽ 25ഓളം കേസ് ഉണ്ടെന്ന് പോലീസ്

arrest-phonecall-lതൃ​ശൂ​ർ:പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജി​ഷ്ണു​വി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ഫോ​ണി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജോ​സ് ഫെ​ർ​ണാ​ണ്ട​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജി​ഷ്ണു​വി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന എ​എ​സ്പി കി​ര​ണ്‍ നാ​രാ​യ​ണ​നെ ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

സ​മാ​ന സ്വ​ഭാ​വ​മു​ള്ള 25ഓ​ളം കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രേ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നൂ​റി​ല​ധി​കം പ​രാ​തി​ക​ൾ നി​ല​വി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മാ​ത്രം 12 ഓ​ളം കേ​സു​ക​ൾ ജോ​സി​നെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​വാ​ഹി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Related posts