അസൗകര്യങ്ങളിൽ വീർപ്പുമുട്ടി പാവങ്ങളുടെ ഊട്ടി; വേനലവധിക്കാലത്ത് ഏറ്റവും കൂടുതൽ പേർ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്  നെല്ലിയാമ്പതി

​ ജോ​ജി തോ​മ​സ്
നെന്മാ​റ: പാ​വ​ങ്ങ​ളു​ടെ ഉൗ​ട്ടി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന നെ​ല്ലി​യാ​ന്പ​തി മ​ല​നി​ര​ക​ൾ കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഹി​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​ണ്. വേ​ന​ല​വ​ധി അ​ടു​ക്കു​ന്ന​തോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് കൂ​ടി വ​രു​ന്ന സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാ​ണ് ഈ പാ​വ​ങ്ങ​ളു​ടെ ഉൗ​ട്ടി . ​

പോ​ത്തു​ണ്ടി അ​ണ​കെ​ട്ടു മു​ത​ലു​ള്ള കാ​ഴ്ച​ക​ൾ മ​ന​സ്സി​ൽ കു​ളി​ർ പ​ക​രു​ന്ന​താ​ണെ​ങ്കി​ലും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് താ​മ​സ​മൊ​രു​ക്കു​ന്ന​തി​നും പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ൾ ഇ​ന്നേ​വ​രെ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ആ​യ​തി​നാ​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​യി വ​രു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് സ്വ​കാ​ര്യ ഹോ​ട്ട​ൽ ലു​ക​ളോ മ​റ്റോ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന​തും ഏ​റെ ബു​ദ്ധി​മു​ട്ടാ​കു​ന്നു. സ​ർ​ക്കാ​ർ ഓ​റ​ഞ്ച് ഫാ​മി​ന്‍റെ 10 ഏ​ക്ക​ർ സ്ഥ​ലം ടു​റി​സ്റ്റ് വ​കു​പ്പി​നു 25 വ​ർ​ഷം മു​ന്പൻ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വി​ടെ ചെ​റി​യ കോ​ട്ടേ​ജു​ക​ൾ പോ​ലും നി​ർ​മ്മി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

തൂ​ത്ത​ന്പാ​റ പ​റ​ന്പി​ക്കു​ളം റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി തു​റ​ന്നു കൊ​ടു​ക്കു​വാ​ണെ​ങ്കി​ൽ നെ​ല്ലി​യാ​ന്പ​തി​യി​ൽ നി​ന്ന് പ​റ​ന്പി​ക്കു​ള​ത്തേ​യ​ക്ക് 18 കി​ലോ​മീ​റ്റ​ർ മാ​ത്രം യാ​ത്ര ചെ​യ്താ​ൽ മ​തി​യാ​കും. വ​നം വ​കു​പ്പും ടൂ​റി​സം വ​കു​പ്പും ധാ​ര​ണ​യി​ലെ​ത്തി​യാ​ൽ ഇ​ത് ന​ട​പ്പി​ലാ​കും. നെ​ല്ലി​യാ​ന്പ​തി​യി​ലെ അ​തി മ​നോ​ഹ​ര​മാ​യ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന കാ​ഴ്ച​ക​ളാ​യ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ മാ​ൻ​പാ​റ, ഹി​ൽ ടോ​പ്പ് എ​ന്നി​വ​ട​ങ്ങ​ളി​ലേ​യ്ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ് .

10 വ​ർ​ഷ​ങ്ങ​ളാ​യി​ട്ടു പോ​ലും ഇ​വി​ടേ​ക്ക് വാ​ഹ​ന ഗ​താ​ഗ​തം അ​നു​വ​ദി​യ്ക്കാ​ത്ത​ത് വി​നോ​ദ സ​ഞ്ചാ​രി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നാ​ണ് നെ​ല്ലി​യാ​ന്പ​തി​യി​ല്ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ പ​റ​യു​ന്ന​ത്.12 കി​ലോ​മീ​റ്റ​ർ ന​ട​ന്നാ​ണ് ഇ​പ്പോ​ൾ സ​ഞ്ചാ​രി​ക​ൾ പോ​കു​ന്ന​ത്.

ഇ​ത് വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യം സ​ഞ്ചാ​രി​ക​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്. ഹി​ൽ​ടോ​പ്പ് ,മാ​ൻ​ന്പാ​റ, സീ​താ​ർ​കു​ണ്ട് ,കേ​ശ​വ​ൻ​പാ​റ എ​ന്നീ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റെ​യു​ണ്ടാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കി പ​രി​സ്ഥി​തി​ക്ക് കോ​ട്ട​മു​ണ്ടാ​ക്കാ​ത്ത രീ​തി​യി​ൽ ടൂ​റി​സ്റ്റ് ശൃം​ഖ​ല ന​ട​പ്പാ​ക്ക​ണം. നെ​ല്ലി​യാ​ന്പ​തി മ​ല​നി​ര​ക​ളി​ലെ നി​ര​വ​ധി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ണ്ട് ഇ​വ​യ്ക്ക് താ​ഴെ​യാ​യി ചെ​റി​യ അ​ണ​ക​ൾ കെ​ട്ടു​ന്ന​തും സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കും.

Related posts