സിസിടിവി ദൃശ്യങ്ങളില്‍ ഒന്നുമില്ല! കൂടുതല്‍ പരിശോധനകള്‍ക്കൊരുങ്ങി അധികൃതര്‍; നെട്ടൂര്‍ കൊലപാതകത്തില്‍ തുമ്പ് ലഭിക്കാതെ പോലീസ്

കൊ​ച്ചി: യു​വാ​വി​നെ കൊ​ന്നു ചാ​ക്കി​ൽ​കെ​ട്ടി കാ​യ​ലി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ തു​ന്പ് ല​ഭി​ക്കാ​തെ പോ​ലീ​സ് കു​ഴ​ങ്ങു​ന്നു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട്ട് നാ​ളെ ഒ​രാ​ഴ്ച തി​ക​യു​മെ​ങ്കി​ലും മ​രി​ച്ച​ത് ആ​രെ​ന്ന് ഇ​തു​വ​രെ തി​രി​ച്ച​റി​യാ​ൻ​പോ​ലും അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പ​ല ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും എ​ല്ലാം വി​ഫ​ല​മാ​യ കാ​ഴ്ച​യാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ക.

മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വി​വ​രം സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കും കൈ​മാ​റി​യി​രു​ന്നെ​ങ്കി​ലും മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​വു​ന്ന ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ നെ​ട്ടൂ​ർ ഷാ​പ്പി​ന​ടു​ത്തു കു​ന്പ​ള​ത്തേ​ക്കു പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു സ​മീ​പ​ത്തു​ള്ള പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ സി​സി​ടി​വി കാ​മ​റ​ക​ളും പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഏ​ക​ദേ​ശം മു​ഴു​വ​ൻ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചെ​ന്നും എ​ന്നാ​ൽ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​വ​രം ല​ഭി​ച്ചി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ വീ​ണ്ടും പ​രി​ശോ​ധി​ക്കും.

എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സി​സി​ടി​വി കാ​മ​റ​ക​ൾ വീ​ണ്ടും പ​രി​ശോ​ധി​ക്കു​ന്ന​ത്. മ​രി​ച്ച​യാ​ളു​ടെ ത​ല​യി​ൽ തു​ന്നി​ക്കെ​ട്ടു​ള്ള​തി​നാ​ൽ ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. മ​രി​ച്ച​തു മ​ല​യാ​ളി​യാ​ണോ​യെ​ന്നു പോ​ലും സ്ഥി​രീ​ക​രി​ക്കാ​ൻ ഇ​തു​വ​രെ പോ​ലീ​സി​നു സാ​ധി​ച്ചി​ട്ടി​ല്ല.

Related posts