ആഞ്ഞുവീശിയപ്പോള്‍ ബാറ്റ് കൈവിട്ടുപോയി, കീപ്പര്‍ക്ക് ഗുരുതരപരിക്ക്, വീഡിയോ

ADELAIDE, AUSTRALIA - JANUARY 16:  Peter Nevill of the Melbourne Renegades walks from the field after being struck in the head by the bat of Brad Hodge of the Adelaide Strikers during the Big Bash League match between the Adelaide Strikers and the Melbourne Renegades at Adelaide Oval on January 16, 2017 in Adelaide, Australia.  (Photo by Daniel Kalisz/Getty Images)ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് ട്വന്റി-20 ലീഗില്‍ അപ്രതീക്ഷിതമായൊരു അപകടം കണ്ടതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. അറിയാതെയെങ്കിലും വില്ലനായത് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഡ്ജാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റത് വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവിലിനും.

മെല്‍ബണ്‍ റെനെഗെഡ്‌സും അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിലുള്ള മത്സരത്തിലായിരുന്നു ദാരുണസംഭവം. സ്‌ട്രൈക്കേഴ്‌സ് ഇന്നിംഗ്‌സിലെ പതിനെട്ടാം ഓവറിലായിരുന്നു തലയില്‍ ബാറ്റുകൊണ്ട് നെവില്‍ കളംവിട്ടത്. തിസര പെരേരയുടെ പന്തില്‍ കൂറ്റനടിക്കു ശ്രമിച്ച ഹോഡ്ജിന്റെ കൈയില്‍നിന്ന് ബാറ്റു വഴുതി. നേരെ പോയത് കീപ്പറായിരുന്ന നെവിലിന്റെ അടുത്തേക്ക്. പന്തില്‍ ശ്രദ്ധിച്ചുനിന്നിരുന്ന നെവില്‍ ബാറ്റു വരുന്നത് കണ്ടതുമില്ല. ബാറ്റ് മുഖത്തുകൊണ്ടതോടെ നെവില്‍ നിലത്തുവീഴുകയും ചെയ്തു. വീഡിയോ കണ്ടുനോക്കൂ…

Related posts