Set us Home Page

ആർടിആർ 160 4വി: സുന്ദരൻ, സുശക്തൻ

സ്പോ​ർ​ട്ടി മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളി​ൽ റേ​സിം​ഗ് ന​ട​ത്താ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​രു​ടെ ഇ​ഷ്ട മോ​ഡ​ലു​ക​ളി​ലൊ​ന്നാ​ണ് ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ർ​ടി​ആ​ർ. തു​ട​ർ​ച്ച​യാ​യ പ​രി​ണാ​മ​ങ്ങ​ളി​ലൂ​ടെ അ​പ്പാ​ച്ചെ ആ​ർ​ടി​ആ​ർ നി​ര​വ​ധി ത​വ​ണ പ​രി​ഷ്ക​രി​ച്ച് നി​ര​ത്തി​ലെ​ത്തി​ക്കാ​ൻ ടി​വി​എ​സ് ശ്ര​മി​ച്ചി​ട്ടു​മു​ണ്ട്. രൂ​പ​ത്തി​ലും ഭാ​വ​ത്തി​നും ക​രു​ത്തി​ലും അ​ടി​മു​ടി മാ​റ്റ​വു​മാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ ടി​വി​എ​സ് അ​പ്പാ​ച്ചെ മോ​ഡ​ലി​നെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്, അ​പ്പാ​ച്ചെ ആ​ർ​ടി​ആ​ർ 160 4വി ​എ​ന്ന പേ​രി​ൽ.

ദേ​ശീ​യ ചാ​ന്പ്യ​ൻ: ആ​റു ത​വ​ണ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ മോ​ട്ടോ​ർ​സൈ​ക്കി​ൾ റേ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ചാ​ന്പ്യ​നാ​യ പി​ൻ​ബ​ല​മു​ണ്ട് അ​പ്പാ​ച്ചെ​ക്ക്. ഇ​തി​ന്‍റെ ക​രു​ത്തി​ലാ​ണ് അ​പ്പാ​ച്ചെ ആ​ർ​ടി​ആ​ർ 160 4വി​യു​ടെ പി​റ​വി​യും.

ഡി​സൈ​നി​ൽ പു​തി​യ​തെ​ന്ത്? ടി​വി​എ​സി​ന്‍റെ പു​തി​യ ഡ​ബി​ൾ ക്ലാ​ഡി​ൽ സ്പ്ലി​റ്റ് സി​ൻ​ക്രോ സ്റ്റി​ഫ് ഫ്രെ​യി​മി​ലാ​ണ് ഈ ​മോ​ഡ​ലി​നെ കെ​ട്ടി​പ്പ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​പ്പാ​ച്ചെ ആ​ർ​ടി​ആ​ർ 200 4വി ​മോ​ഡ​ലി​ലും ഈ ​ഫ്രേ​യിം​ത​ന്നെ​യാ​ണ്. ഫ്രെ​യി​മി​ൽ മാ​ത്ര​മ​ല്ല, സ്റ്റൈ​ലി​ലും ആ​ർ​ടി​ആ​ർ 200 4വി ​എ​ന്ന കൂ​ടെ​പ്പി​റ​പ്പി​നെ അ​നു​സ്മ​രി​പ്പി​ക്കു​ം​വി​ധ​മാ​ണ് പു​തി​യ മോ​ഡ​ലി​ന്‍റെ​യും പി​റ​വി. എ​ന്നാ​ൽ, ചെ​റി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടെ​ന്നും പ​റ​യാം.

തു​റി​ച്ചുനോ​ക്കു​ന്ന ഹെ​ഡ്‌​ലാ​ന്പ്: തു​റി​ച്ചു​നോ​ക്കു​ന്ന ഹെ​ഡ്‌​ലാ​ന്പ്, വ​ശ​ങ്ങ​ളി​ലേ​ക്കും മു​ക​ളി​ലേ​ക്കു​മു​ന്തി​യ ഇ​ന്ധ​ന ടാ​ങ്ക്, എ​ൽ​ഇ​ഡി ടെ​യി​ൽ ലാ​ന്പ് എ​ന്നി​വ ആ​ക​ർ​ഷ​ക​മാ​ണ്. ടി​വി​എ​സി​ന്‍റെ ലോ​ഗോ ആ​യ കു​തി​ച്ചുപാ​യു​ന്ന കു​തി​ര ഇ​ന്ധ​ന ടാ​ങ്കി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. സൈ​ഡ് പാ​ന​ലു​ക​ളി​ൽ ഡു​വ​ൽ ടോ​ണ്‍ ട്രീ​റ്റ്മെ​ന്‍റ് ന​ല്കി​യി​രി​ക്കു​ന്നു. സീ​റ്റ് സിം​ഗി​ൾ പീ​സ് ആ​ണ്. അ​തേ​സ​മ​യം 200 4വി​യി​ൽ സ്പ്ലി​റ്റ് സീ​റ്റ് ആ​ണു​ള്ള​ത്.

അ​ലോ​യ്ക​ൾ ല​ളി​ത​ം: ബ്ലാ​ക്ക് പെ​യി​ന്‍റ​ഡ് അ​ലോ​യ്ക​ളാ​ണ് ഈ ​വാ​ഹ​ന​ത്തെ കു​തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​ത്. എ​ക്സ്ഹോ​സ്റ്റി​ന് ഡു​വ​ൽ പോ​ർ​ട്ടും ന​ല്കി​യി​ട്ടു​ണ്ട്. മു​ന്നി​ൽ 270 എം​എം റോ​ട്ടോ പെ​റ്റ​ൽ ഡി​സ്ക് ബ്രേ​ക്ക് ന​ല്കി​യ​പ്പോ​ൾ പി​ന്നി​ലെ 200 എം​എം ഡി​സ്ക് ബ്രേ​ക്ക് ഓ​പ്ഷ​ണ​ലാ​ണ്. ന​ല്ല ഗ്രി​പ്പ് ന​ല്കു​ന്ന വി​ധ​ത്തി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള റെ​മോ​റ ട​യ​റു​ക​ളാ​ണ് അ​ലോ​യ്ക​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ക​രു​ത്ത്: എ​ൻ​ജി​ന്‍റെ ബോ​ർ, സ്ട്രോ​ക്ക് എ​ന്നി​വ അ​തേ​പ​ടി നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. അ​താ​യ​ത്, എ​ൻ​ജി​ൻ ക​പ്പാ​സി​റ്റി​യി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, എ​യ​ർ കൂ​ൾ​ഡ് മോ​ട്ടോ​റി​നെ ഉ​യ​ർ​ന്ന കം​പ്ര​ഷ​ൻ റേ​ഷ്യോ​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് പു​തി​യ 4-വാ​ൽ​വ് സി​സ്റ്റ​വും ന​ല്കി​യി​രി​ക്കു​ന്നു. ഓ​യി​ൽ ത​ണു​പ്പി​ച്ച് ഈ ​സം​വി​ധാ​നം ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്ക് വാ​ഹ​ന​ത്തെ പ്രാ​പ്ത​മാ​ക്കു​ന്നു.

സ്റ്റാ​ൻ​ഡാ​ർ​ഡ് കാ​ർ​ബ​റേ​റ്റ​ർ വേ​ർ​ഷ​നി​ൽ 15.1 പി​എ​സ് പ​വ​റും, ഫ്യു​വ​ൽ ഇ​ൻ​ജെ​ക‌്ഷ​നി​ൽ (ഓ​പ്ഷ​ണ​ൽ) 16.8 പി​എ​സു​മാ​ണ് എ​ൻ​ജി​ന്‍റെ പ​വ​ർ. ടോ​ർ​ക്ക് 13-14.8 എ​ൻ​എം.
ഗി​യ​ർ​ബോ​ക്സ് 5-സ്പീ​ഡ്. പ​ര​മാ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ൽ 114 കി​ലോ​മീ​റ്റ​ർ.

എ​ൽ​സി​ഡി ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​ർ: സ്റ്റാ​ൻ​ഡാ​ർ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​നു​ക​ൾ​ക്കൊ​പ്പം ലാ​പ് ടൈ​മ​ർ, 0-60 ടൈ​മ​ർ, ടോ​പ് സ്പീ​ഡ് റി​ക്കോ​ർ​ഡ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഫു​ള്ളി ഡി​ജി​റ്റ​ൽ എ​ൽ​സി​ഡി ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​ർ.

മോ​ണോ​ഷോ​ക്ക്: പ​ഴ​യ ആ​ർ​ടി​ആ​ർ മോ​ഡ​ലി​ൽ​ന​ിന്നു വ്യ​ത്യ​സ്ത​മാ​യി പി​ന്നി​ൽ ട്വി​ൻ ഷോ​ക്കി​നു പ​ക​രം മോ​ണോ​ഷോ​ക്ക് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റേ​സിം​ഗി​ന് ഉ​ത​കും​വി​ധ​മാ​ണ് പു​തി​യ വാ​ഹ​നം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാണ് ക​ന്പ​നിയുടെ അ​വ​കാ​ശവാദം.

ഓട്ടോസ്പോട്ട്/ഐബി

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS