പുതിയ സൗരയൂഥം കണ്ടെത്തി; നക്ഷത്രത്തെ വലംവയ്ക്കുന്നത് ഏഴു ഗ്രഹങ്ങള്‍; ജീവന്റെ സാധ്യതയുള്ളത് മൂന്നു ഗ്രഹങ്ങളില്‍

trapഭൗമേതര ജീവനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കി പുതിയ സൗരയൂഥം കണ്ടെത്തി. ഭൂമി ഉള്‍പ്പെടുന്ന സൗരയൂഥത്തിനു സമാനമാണ് പുതിയ സൗരയൂഥമെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരു നക്ഷത്രത്തെ വലം വയ്ക്കുന്ന ഏഴു ഗ്രഹങ്ങളാണ് പുതിയ സൗരയൂഥത്തിലുള്ളത് ഇതില്‍ മൂന്നെണ്ണത്തിലെങ്കിലും ജീവന് അനുകൂലമായ ഘടകങ്ങളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. നാസയുടെ സ്പി്റ്റര്‍ ദൂരദര്‍ശിനിയാണ് ഈ സൗരയൂഥത്തെ കണ്ടെത്തിയത്. ഭൂമിയില്‍ നിന്നും നാല്‍പത് പ്രകാശവര്‍ഷം അകലെയാണ് നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെ കണ്ടെത്തിയത്. ട്രാപിസ്റ്റ്-വണ്‍ എന്നാണ് നക്ഷത്രത്തിനു പേരിട്ടിരിക്കുന്നത്.

സൂര്യനെ അപേക്ഷിച്ച് വലിപ്പത്തിലുള്ള കുറവും തണുപ്പുമാണ് നക്ഷത്രത്തിന്റെ സവിശേഷത. വാസയോഗ്യമായ മേഖല എന്ന ഗണത്തിലാണ് ജലാംശം ഉണ്ടെന്നു കരുതപ്പെടുന്ന മൂന്നു ഗ്രഹങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ജീവന്‍ ഇല്ലെങ്കിലും ഭാവിയില്‍ അതിന്റെ സാധ്യതകള്‍ നിലനില്‍ക്കുന്നുമുണ്ട്. സൂര്യന്റെ എട്ടു ശതമാനം മാത്രം വലിപ്പമുള്ള ട്രാപിസ്റ്റ് നക്ഷത്രത്തിന് 500 മില്യണ്‍ വര്‍ഷമാണ് പ്രായം. ഇതിന്റെ ആയുസ് 10 ട്രില്യണ്‍ വര്‍ഷമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Related posts