സ​ർ​ക്ക​സി​നെ പോ​ലും തോ​ൽ​പ്പി​ക്കു​ന്ന അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ; പൂ​വാ​ല​ൻ​മാ​രു​ടെ അ​മി​ത വേ​ഗ​ത​യിലെ ബൈ​ക്ക് യാ​ത്ര അ​പ​ക​ടഭീഷണിയാകുന്നു

ച​വ​റ: ച​വ​റ​യു​ടെ ഇ​ട​റോ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൂ​വാ​ല​ൻ​മാ​ർ ബൈ​ക്കി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ​ചീ​റി​പാ​ഞ്ഞ് ക​റ​ങ്ങി അ​പ​ക​ടം ഉ​ണ്ട ാക്കു​ന്നു​ത് നി​ത്യ സം​ഭ​വ​മാ​യി മാ​റു​ന്നു.​ സ്കൂ​ൾ സ​മ​യ​ത്താ​ണ് സ​ർ​ക്ക​സി​നെ പോ​ലും തോ​ൽ​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള​ള ഇ​വ​രു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ. ​ഇ​ട​റോ​ഡി​ലൂ​ടെ അ​മി​ത വേ​ഗ​ത​യി​ൽ മൂ​ന്നും നാ​ലും യാ​ത്ര​ക്കാ​രു​മാ​യി ബൈ​ക്കി​ൽ പോ​കു​ന്ന​വ​ർ മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ഒ​രു ബു​ദ്ധി​മു​ട്ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.​ നേ​ര​ത്തെ നി​ര​ന്ത​ര പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ ബൈ​ക്കി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ പോ​കു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​യി പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.​

എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​ട​റോ​ഡു​ക​ളി​ൽ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ സം​വി​ധാ​നം ശ​ക്ത​മാ​കാ​ത്ത​തി​നാ​ൽ വീ​ണ്ട ും പൂ​വാ​ല സം​ഘം വി​ല​സു​ക​യാ​ണ്. ഇ​ട​റോ​ഡു​ക​ളി​ൽ സ്കൂ​ൾ സ​മ​യ​ത്ത് ലൈ​സ​ൻ​സ് പോ​ലും ഇ​ല്ലാ​ത്ത​വ​രാ​ണ് ബൈ​ക്കെ​ടു​ത്ത് മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ശ​ല്യ​മാ​യി മാ​റു​ന്ന​ത് എ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു.​ ചൊ​വാ​ഴ്ച വൈ​കി​ട്ട് ശ​ങ്ക​ര​മം​ഗ​ല​ത്തി​ന് കി​ഴ​ക്ക് വ​ശ​ത്ത് അ​മി​ത​വേ​ഗ​ത​യി​ൽ കു​ട്ടി​ക​ളോ​ടി​ച്ച ബൈ​ക്കി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ന് പ​രി​ക്കേ​റ്റി​രു​ന്നു.​ ഇ​ട​റോ​ഡു​ക​ളി​ൽ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യാ​ൽ ഇ​ത്ത​ര​ക്കാ​രെ ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാമെന്നും പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണമെന്നും ആണ് നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്.

Related posts