ഒന്നുവിളിച്ചിരുന്നെങ്കില്‍…! വാര്‍ത്ത വായനയ്ക്കിടെ അവതാരകയ്ക്ക് സംഭവിച്ച അബദ്ധം; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ വീഡിയോ കാണാം

southlive_2017-04_3e8021d9-bb09-4c1e-8ae3-1c042e43abb2_NADASHA 1വാര്‍ത്താ വായനയ്ക്കിടെ അവതാരകര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും ആളുകള്‍ ആഘോഷമാക്കുക പതിവാണ്. ഇത്തരത്തില്‍ തത്സമയമുള്ള ഒരു വാര്‍ത്താവതരണ വേളയില്‍ അവതാരകയ്ക്ക് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ ഫേസ്ബുക്കിലും മറ്റും വൈറലായിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ചാനലായ എബിസി ന്യൂസ് 24 എന്ന ചാനലിലെ വാര്‍ത്താവതാരകയ്ക്കാണ് അബദ്ധം സംഭവിച്ചത്. വാര്‍ത്ത വായനക്കിടെ ലഭിക്കുന്ന ചെറിയ ഇടവേളകളില്‍ അവതാരകര്‍ മേയ്ക്കപ്പ് ശരിയാക്കുന്നതും സംസാരിക്കുന്നതുമെല്ലാം പലപ്പോഴും ലൈവില്‍ കയറാറുണ്ട്. എബിസി 24 ലെ അവതാരക നടാഷ എക്‌സെല്‍ബിക്ക് സംഭവിച്ചതും ഇതുപോലൊരു അബദ്ധമാണ്.

സ്‌പോട്‌സ് റിപ്പോര്‍ട്ട് കാണിക്കുന്നതിനിടയില്‍ പേന നോക്കിയിരിക്കുന്ന നടാഷ റിപ്പോര്‍ട്ട് തീര്‍ന്നത് അറിഞ്ഞില്ല. പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത നടാഷ പെട്ടെന്ന് വായന പുനരാരംഭിക്കുകയായിരുന്നു. എന്നാല്‍ ഇതൊന്നുമായിരുന്നില്ല വീഡിയോ ഹിറ്റായതിനു പിന്നില്‍. സംഭവം തിരിച്ചറിഞ്ഞശേഷം നടാഷയുടെ മുഖത്തു വിരിഞ്ഞ ഭാവങ്ങളായിരുന്നു ട്രെന്റായത്. സമൂഹമാധ്യമങ്ങളില്‍ തരംഗമായ നടാഷയുടെ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ കണ്ടുകഴിഞ്ഞത്. ഇതാദ്യമായല്ല നടാഷയ്ക്ക് വാര്‍ത്തവായനയ്ക്കിടെ അബദ്ധം സംഭവിക്കുന്നത്. 2013ല്‍ അതീവഗൗരവ തരമായ ഒരു വാര്‍ത്ത വായിക്കുന്നതിനിടെ ചിരിച്ചതിന് നടാഷയ്ക്ക് അധികൃതരോട് മാപ്പ് പറയേണ്ടിയും വന്നിട്ടുണ്ട്.  എന്നാല്‍ ചാനലിന്റെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന കാര്യമാണ് നടാഷ ചെയ്തതെന്നും ഇങ്ങനെയൊരു അബദ്ധം അവതാരകയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്നുമാണ് ചാനല്‍ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇത്തവണ നടാഷയ്‌ക്കെതിരെ നടപടിയൊന്നും എടുക്കില്ലെന്നും അവര്‍  അറിയിച്ചു.

Related posts