ക്രൈ​സ്റ്റ്ച​ർ​ച്ച് ഏ​ക​ദി​ന​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ജ​യം

CRICKET-Lക്രൈ​സ്റ്റ്ച​ർ​ച്ച്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പരമ്പര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ആ​റ് റ​ണ്‍​സി​ന് വി​ജ​യി​ച്ചു. ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വീ​സ് റോ​സ് ടെ​യ്ല​റു​ടെ സെ​ഞ്ചു​റി​ക്ക​രു​ത്തി​ൽ നാ​ല് വി​ക്ക​റ്റി​ന് 289 റ​ണ്‍​സ് നേ​ടി. 50 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് 283 എ​ന്ന നി​ല​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മ​റു​പ​ടി അ​വ​സാ​നി​ച്ചു.

ക​രി​യ​റി​ലെ 17-ാം ഏ​ക​ദി​ന സെ​ഞ്ചു​റി കു​റി​ച്ച ടെ​യ്ല​ർ 102 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. 110 പ​ന്തു​ക​ൾ നേ​രി​ട്ട ടെ​യ്ല​ർ എ​ട്ട് ബൗ​ണ്ട​റി​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തോ​ടെ ഏ​ക​ദി​ന​ത്തി​ൽ കി​വീ​സി​നാ​യി ഏ​റ്റ​വും അ​ധി​കം സെ​ഞ്ചു​റി നേ​ടി​യ താ​ര​മെ​ന്ന റെ​ക്കോ​ർ​ഡ് ടെ​യ്ല​ർ സ്വ​ന്ത​മാ​ക്കി. ന​ഥാ​ൻ ആ​സ്റ്റി​ലി​ന്‍​റെ 16 സെ​ഞ്ചു​റി​ക​ൾ എ​ന്ന റെ​ക്കോ​ർ​ഡാ​ണ് ടെ​യ്ല​ർ പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. ഏ​ക​ദി​ന​ത്തി​ൽ 6,000 റ​ണ്‍​സ് ക്ല​ബി​ൽ എ​ത്താ​നും ടെ​യ്ല​ർ​ക്ക് ക​ഴി​ഞ്ഞു.

ജ​യിം​സ് നീ​ഷം (പു​റ​ത്താ​കാ​തെ 71), ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ണ്‍ (69) എ​ന്നി​വ​ർ ടെ​യ്ല​ർ​ക്ക് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. 57 പ​ന്തി​ലാ​ണ് നീ​ഷം 71 റ​ണ്‍​സ് സ്കോ​ർ ചെ​യ്ത​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി ഡെ​യ്ൻ പ്രി​ട്ടോ​റി​യ​സ് ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.

290 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക അ​വ​സാ​നം വ​രെ പൊ​രു​തി​യ ശേ​ഷ​മാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ക്വി​ന്‍​റ​ണ്‍ ഡി ​കോ​ക് (57), ഡെ​യ്ൻ പ്രി​ട്ടോ​റി​യ​സ് (50) എ​ന്നി​വ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി പൊ​രു​തി. എ.​ബി.​ഡി​വി​ല്ലി​യേ​ഴ്സ് 45 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. 27 പ​ന്തി​ൽ നാ​ല് ഫോ​റും ര​ണ്ടു സി​ക്സും പ​റ​ത്തി 50 റ​ണ്‍​സ് നേ​ടി​യ പ്രി​ട്ടോ​റി​യ​സ് അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ പൊ​രു​തി​യെ​ങ്കി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വി​ജ​യം സ​മ്മാ​നി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കി​വീ​സി​ന് വേ​ണ്ടി ട്രെ​ന്‍​റ് ബോ​ൾ​ട്ട് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പരമ്പരയി​ൽ കി​വീ​സ് ഒ​പ്പ​മെ​ത്തി. ആ​ദ്യ മ​ത്സ​രം ദ​ക്ഷി​ണാ​ഫ്രി​ക്ക ജ​യി​ച്ചി​രു​ന്നു. മൂ​ന്നാം മ​ത്സ​രം ശ​നി​യാ​ഴ്ച വെ​ല്ലിം​ഗ്ട​ണി​ൽ ന​ട​ക്കും.

Related posts