നിപ്പാ വൈറസ്; കോ‌ട്ടയത്തും ജാഗ്രത നിർദേശം  നൽകി  ​ജില്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് 

കോ​ട്ട​യം: കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നി​പ്പാ വൈ​റ​സ് മൂ​ല​മു​ള​ള പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​റി​യി​ച്ചു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ വ്യ​ക്തി സു​ര​ക്ഷ ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ഉ​പ​ക​ര​ണ​ങ്ങ​ൾ ഗ്ലൂ​ട്ട​റാ​ൽ​ഡി​ഹൈ​ഡ് ഉ​പ​യോ​ഗി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണം.

പ​രി​ശോ​ധ​ന​യ്ക്കാ​യി രോ​ഗി​യു​ടെ ര​ക്തം, വി​സ​ർ​ജ്യ​ങ്ങ​ൾ എ​ന്നി​വ ശേ​ഖ​രി​ക്കു​ന്പോ​ൾ സാ​ർ​വ​ത്രി​ക മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ഡ്യൂ​ട്ടി സ​മ​യ​ത്തി​ന് ശേ​ഷം വ​സ്ത്രം മാ​റി കു​ളി​ക്ക​ണം. പ​നി ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ തേ​ട​ണം.

പൊ​തു​ജ​ന​ങ്ങ​ൾ വ​വ്വാ​ല​ക​ളു​ടെ മൂ​ത്രം, കാ​ഷ്ഠം, ഉ​മി​നീ​ർ എ​ന്നി​വ​യു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. തു​റ​ന്ന് വ​ച്ച പാ​ത്ര​ങ്ങ​ളി​ൽ ശേ​ഖ​രി​ക്കു​ന്ന ക​ള്ള് കു​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

പ​നി​യോ​ടൊ​പ്പം ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ഛർ​ദ്ദി, ക്ഷീ​ണം, ത​ള​ർ​ച്ച, ബോ​ധ​ക്ഷ​യം, കാ​ഴ്ച​മ​ങ്ങ​ൽ, തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള​ള​വ​ർ ഡോ​ക്ട​റെ സ​മീ​പി​ച്ച് വി​ദ​ഗ്ദ്ധ ചി​കി​ത്സ തേ​ട​ണം. ചു​മ​യ​ക്കു​ന്പോ​ഴും തു​മ്മു​ന്പോ​ഴും ട​വ​ൽ, തോ​ർ​ത്ത് കൊ​ണ്ട് വാ​യ് മൂ​ട​ണം.

Related posts