മഹാസഖ്യം തകര്‍ന്നു! ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു; ബിഹാറില്‍ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ത്യ​ന്തം

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ രാ​ജി​വ​ച്ചു. സം​സ്ഥാ​ന​ത്ത് മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ത്യ​ന്തം നാ​ട​കീ​യ​മാ​യാ​ണ് നി​തീ​ഷ് ഗ​വ​ർ​ണ​ർ​ക്കു രാ​ജി സ​മ​ർ​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ബി​ഹാ​ർ ഗ​വ​ർ​ണ​ർ കേ​ശ​രി നാ​ഥ് ത്രി​പ​തി​യെ സ​ന്ദ​ർ​ശി​ച്ച് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് കൈ​മാ​റി. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് രൂപീകരിച്ച മഹാസഖ്യത്തിന്‍റെ തകർച്ച ഏറെക്കുറെ പൂർത്തിയായി.

വൈ​കി​ട്ട് ഡ​ൽ​ഹി​യി​ൽ ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ന​ട​ക്കു​ന്നു​ണ്ട്. ഈ ​യോ​ഗ​ത്തി​ൽ നി​തീ​ഷി​നെ പി​ന്തു​ണ​യ്ക്കാ​ൻ ബി​ജെ​പി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ച്ചാ​ൽ നി​തീ​ഷ് വീ​ണ്ടും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കും. ജെ​ഡി​യു അ​ധ്യ​ക്ഷ​നാ​യി​രു​ന്ന നി​തീ​ഷ് കു​മാ​ർ ആ​ർ​ജെ​ഡി​യു​ടെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ച്ച​ത്. ആ​ർ​ജെ​ഡി​ക്ക് എ​ണ്‍​പ​തും ജെ​ഡി​യു​വി​ന് എ​ഴു​പ​ത്തൊ​ന്നും അം​ഗ​ങ്ങ​ളാ​ണ് നി​യ​മ​സ​ഭ​യി​ലു​ള്ള​ത്.

ലാ​ലു​പ്ര​സാ​ദ് യാ​ദ​വ്, മ​ക​ൻ തേ​ജ​സ്വി, മ​ക​ളും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ മി​സ ഭാ​ര​തി എ​ന്നി​വ​രു​ടെ വ​സ​തി​ക​ളി​ൽ സി​ബി​ഐ റെ​യ്ഡു ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ബി​ഹാ​റി​ലെ മ​ഹാ​സ​ഖ്യം ഉ​ല​യാ​ൻ തു​ട​ങ്ങി​യ​ത്. രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ ജെ​ഡി​യു സ​ഹാ​യി​ച്ച​ത് പ്ര​ശ്നം വ​ഷ​ളാ​ക്കി. മ​ഹാ​സ​ഖ്യം പൊ​ളി​യാ​തി​രി​ക്കാ​ൻ ജെ​ഡി​യു ആ​ർ​ജെ​ഡി പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ൽ കോ​ണ്‍​ഗ്ര​സ് മ​ധ്യ​സ്ഥ​ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഇ​ത് അ​സ്ഥാ​ന​ത്താ​ക്കി​യാ​ണ് നി​തീ​ഷ് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്.

അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ കു​ടു​ങ്ങി​യ ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ലാ​ലു പ്ര​സാ​ദി​ന്‍റെ മ​ക​നു​മാ​യ തേ​ജ​സ്വി യാ​ദ​വി​നോ​ട് നി​തീ​ഷ് രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. തേ​ജ​സ്വി​യെ ഉ​ൾ​പ്പെ​ടു​ത്തി മ​ന്ത്രി​സ​ഭ മു​ന്നോ​ട്ടു​പോ​കി​ല്ലെ​ന്ന് നി​തീ​ഷ് നി​ല​പാ​ടെ​ടു​ത്തു. എ​ന്നാ​ൽ ഈ ​ആ​വ​ശ്യ​ങ്ങ​ൾ ആ​ർ​ജെ​ഡി​യും ലാ​ലു പ്ര​സാ​ദ് യാ​ദ​വും ത​ള്ളി. ഇ​തേ​തു​ട​ർ​ന്നാ​ണ് നി​തീ​ഷ് രാ​ജി​സ​മ​ർ​പ്പി​ച്ച​ത്.

Related posts