കേ​ര​ള​ത്തോ​ടു ബം​ഗാ​ളി​ൽനി​ന്ന് ഒ​ര​മ്മ..! എ​ന്‍റെ കു​ഞ്ഞ് അവന്‍റെ അച്ഛനെ കണ്ടിട്ടില്ല; അവന് അച്ഛന്‍റെ മൃ​ത​ദേ​ഹ​മെ​ങ്കി​ലും കാ​ണാൻ അവസരമുണ്ടാക്കാൻ ദയവുകാട്ടണമെന്ന നിവേദനവുമായി ഒരമ്മയുടെ കത്ത്

സി​ജോ പൈ​നാ​ട​ത്ത്

nivaydanam-bengal-ammaകൊ​ച്ചി: നാ​ലു മാ​സം മു​ന്പാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ കു​ഞ്ഞി​ന്‍റെ ജ​ന​നം. കു​ഞ്ഞ് അ​വ​ന്‍റെ അച്ഛ​നെ ക​ണ്ടി​ട്ടി​ല്ല. ആ​ദ്യ​മാ​യി കു​ഞ്ഞി​നെ കാ​ണാ​നു​ള്ള കൊ​തി​യോ​ടെ അ​ടു​ത്ത​മാ​സം നാ​ട്ടി​ലേ​ക്കു വ​രാ​നി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം. മൃ​ത​ദേ​ഹ​മാ​യി​ട്ടെ​ങ്കി​ലും അ​വ​ന്‍റെ​യ​ച്ഛ​നെ ഒ​രു​വ​ട്ട​മെ​ങ്കി​ലും കാ​ണാ​ൻ കു​ഞ്ഞി​ന് അ​വ​സ​ര​മു​ണ്ടാ​ക്കാ​ൻ ദ​യ​വു​ണ്ടാ​ക​ണം..! കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്കു സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ളി​ലെ മൂ​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ലെ ദൊം​ക​ലി​ൽ​നി​ന്ന് വീ​ട്ട​മ്മ​യാ​യ ബേ​ദി​ക മ​ണ്ഡ​ലി​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്.

കേ​ര​ള​ത്തി​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് സു​ബേ​ന്ധു മ​ണ്ഡ​ൽ (33) ക​ഴി​ഞ്ഞ ദി​വ​സം ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നു കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പെ​രു​ന്പാ​വൂ​ർ ക​ണ്ട​ന്ത​റ​യി​ൽ ത​ട്ടു​ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു സു​ബേ​ന്ധു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ ബ​ന്ധു​ക്ക​ൾ​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും സ്വ​ന്തം നി​ല​യി​ൽ അ​തി​നു​ള്ള സാ​ന്പ​ത്തി​ക സ്ഥി​തി​യി​ല്ല. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടെ മ​രി​ച്ചാ​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കെ​ത്തി​ക്കാ​ൻ ക്ര​മീ​ക​ര​ണ​മു​ണ്ടാ​ക്കുമെ​ന്ന സ​ർ​ക്കാ​രി​ന്‍റെ മു​ൻ പ്ര​ഖ്യാ​പ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണു ക​രു​ണ തേ​ടി​യു​ള്ള വീ​ട്ട​മ്മ​യു​ടെ നി​വേ​ദ​നം.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​ബേ​ന്ധു മ​ണ്ഡ​ൽ കു​ഴ​ഞ്ഞു വീ​ണ​ത്. പെ​രു​ന്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​ന്ന​ര വ​ർ​ഷം മു​ന്പാ​യി​രു​ന്നു വി​വാ​ഹം. സാ​ന്പ​ത്തി​ക​പ്ര​തി​സ​ന്ധി​മൂ​ലം ഭാ​ര്യ​യു​ടെ പ്ര​സ​വ​ത്തി​നു​മു​ന്പേ, തൊ​ഴി​ലി​നാ​യി ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്കെ​ത്തി.ത​നി​ക്കു പി​റ​ന്ന ആ​ണ്‍​കു​ഞ്ഞി​നു ഫോ​ണി​ലൂ​ടെ സോ​മോ​ദീ​പ് മ​ണ്ഡ​ൽ എ​ന്നു പേ​രു വി​ളി​ച്ച​തും പെ​രു​ന്പാ​വൂ​രി​ൽ നി​ന്നാ​യി​രു​ന്നു. ജ​നു​വ​രി​യി​ലാ​ണു സു​ബേ​ന്ധു പെ​രു​ന്പാ​വൂ​രി​ലെ​ത്തി​യ​ത്.  മൃ​ത​ദേ​ഹം ഇ​പ്പോ​ൾ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

പെ​രു​ന്പാ​വൂ​രി​ൽ ജോ​ലി ചെ​യ്യു​ന്ന സു​ബേ​ന്ധു​വി​ന്‍റെ സ​ഹോ​ദ​ര​നും ജീ​വി​ക മെ​ഗ്ര​ന്‍റ് വ​ർ​ക്കേ​ഴ്സ് മൂ​വ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ൻ ക​ല്ലു​ങ്ക​ൽ, ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ജോ​ർ​ജ്, അ​ന​സ്, അ​ബു എ​ന്നി​വ​രും ചേ​ർ​ന്ന് സു​ബേ​ന്ധു​വി​ന്‍റെ ഭാ​ര്യ​യു​ടെ ആ​വ​ശ്യ​വു​മാ​യി മു​ഖ്യ​മ​ന്ത്രി​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. നാ​ലു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും ഭാ​ര്യ​യും വൃ​ദ്ധ​മാ​താ​പി​താ​ക്ക​ളു​മു​ൾ​പ്പെ​ട്ട ദ​രി​ദ്ര​കു​ടും​ബ​ത്തി​ന്‍റെ ആ​ശ്ര​യ​മാ​യി​രു​ന്നു സു​ബേ​ന്ധു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ കേ​ര​ള​സ​ർ​ക്കാ​ർ ക​നി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും.

Related posts