ജെല്ലിക്കെട്ട് പ്രതിഷേധം ഓര്‍മിപ്പിക്കുന്നത് ആയുധ എഴുത്തിനെ; പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കപ്പെടുമെന്നു നിവിന്‍പോളി

nnnതമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിന് മലയാളസിനിമയില്‍ നിന്നും പിന്തുണയേറുന്നു. യുവ സൂപ്പര്‍താരം നിവിന്‍പോളിയാണ് അവസാനമായി ജെല്ലിക്കെട്ടിനു പിന്തുണ പ്രഖ്യാപിച്ചെത്തിയ താരം. ഫേസ്ബുക്കിലൂടെയാണ് നിവിന്‍ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ചെന്നൈയിലെ പ്രക്ഷോഭം ആയ്തം എഴുത്തിനെയാണ് ഓര്‍മിപ്പിക്കുന്നതെന്നും സംസ്‌കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കേണ്ടതാണെന്നും നിവിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

”ഒന്നിച്ചു നിന്നാല്‍ വിജയം സുനിശ്ചിതം. ഭിന്നിച്ചുനിന്നാല്‍ പരാജയവമാവും ഫലം. ചെന്നൈ മറീനയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആയുധ എഴുത്തിനെയാണ് ഓര്‍മിപ്പിക്കുന്നത്. പ്രക്ഷോഭകാരികള്‍ കാത്തുസൂക്ഷിക്കുന്ന ഐക്യവും അച്ചടക്കവും കാണുമ്പോള്‍ സന്തോഷം തോന്നുന്നു. പ്രശ്‌നം എത്രയും വേഗം രമ്യമായി പരിഹരിക്കപ്പെടട്ടെ എന്ന് ആശിക്കുകയാണ്. നമുക്ക് സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാം”നിവിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും നേരത്തെ ജെല്ലിക്കെട്ടിനെ പിന്തുണച്ചെത്തിയിരുന്നു. രാഷ്ട്രീയ, ജാതി,മത ഭേദമില്ലാതെ ജനങ്ങള്‍ അണിനിരക്കുന്ന ഈ പ്രക്ഷോഭം ഇന്ത്യയ്ക്കു തന്നെ മാതൃകയാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ചില മൃഗസംരക്ഷണ പ്രവര്‍ത്തകരൊഴികെ മറ്റെല്ലാവരും ഈ കായികഇനം നടത്തണമെന്ന അഭിപ്രായമാണ് മുമ്പോട്ട് വയ്ക്കുന്നത്.

Related posts