Set us Home Page

നിവിന്‍ പോളിയെ നായകനാക്കി സിനിമയെടുക്കാന്‍ ഉടനൊന്നും പദ്ധതിയില്ല;മാര്‍ട്ടിന്‍ പ്രക്കാട്ട്

nivoiin600തന്റെ അടുത്ത ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്ന എന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണെന്ന് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്. ആരാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നറിയില്ലയെന്നും അടുത്ത ചിത്രത്തേക്കുറിച്ച് ചിന്തിച്ചു പോലും തുടങ്ങിയിട്ടില്ലെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി.

മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടറിലൂടെയാണ് ഛായാഗ്രാഹകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാന രംഗത്തെത്തിയത്. തുടര്‍ന്ന് ദുല്‍ഖറിനൊപ്പം എബിസിഡി, ചാര്‍ലി എന്നീ രണ്ട് ചിത്രങ്ങള്‍ ചെയ്തു.  ചാര്‍ലിയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി.ദുല്‍ഖറിന് മികച്ച നടനുള്ള പുരസ്‌കാരവും പാര്‍വ്വതിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നേടിക്കൊടുത്തത് ചാര്‍ലിയാണ്. മികച്ച ഛായാഗ്രാഹണം, കലാ സംവിധാനം, തിരക്കഥ, സൗണ്ട് മിക്‌സിങ് തുടങ്ങിയ പുരസ്‌കാരങ്ങളും ചാര്‍ലി സ്വന്തമാക്കിയിരുന്നു.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഇപ്രകാരം പറഞ്ഞെങ്കിലും നിവിന്‍ പോളി തിരക്കിലാണ്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവാണ് നിവിന്റെ അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം. പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രമാണ് അടുത്തതായി ചെയ്യുന്നത. സണ്ട മാരിയ എന്ന തമിഴ് ചിത്രവും റിലീസിന് തയ്യാറെടുക്കുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം, ഗീതുമോഹന്‍ദാസിന്റെ മുത്തോന്‍ എന്നീ ചിത്രങ്ങളിലാണ് നിവിന്‍ ഇനി അഭിനയിക്കുക.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

LEADING NEWS