top ad

Set us Home Page

നിസാറിന്റെ തന്ത്രങ്ങള്‍! പകല്‍ ബൈക്കില്‍ കറങ്ങി പുരുഷന്‍മാരില്ലാത്ത വീട് കണ്ടെത്തും; രാത്രിയില്‍ പീഡനവും ആഭരണം തട്ടിയെടുക്കലും

NIzar

താമരശരി: പുരുഷന്‍മാരില്ലാത്ത വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവതിയെ കൈയേറ്റം ചെയ്യാന്‍  ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.
കൊടുവള്ളി പറമ്പത്ത്കാവ് പുതുക്കിടി നിസാറി(24)നെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൊടുവള്ളി പുല്‍പറമ്പ് മുക്കിലെ സ്ത്രീകള്‍ മാത്രമുള്ള വീട്ടിനുള്ളിലേക്ക് ടോര്‍ച്ചടിക്കുകയും വാതില്‍ തുറന്ന് പുറത്തിറങ്ങി നോക്കുന്നതിനിടെ വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന് യുവതിയെ കയറി പിടിക്കുകയുമായിരുന്നു. പ്രതിയെ വീട്ടുകാര്‍ തടഞ്ഞുവച്ചെങ്കിലും  രക്ഷപ്പെട്ടു.

ബൈക്കില്‍ കറങ്ങിയാണ് പുരുഷന്‍മാരില്ലാത്ത വീട് കണ്ടെത്തുന്നത്. പകല്‍ സമയത്തുപോലും വീടുകളില്‍ അതിക്രമിച്ച് കടന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി ഇയാള്‍ സ്ത്രീകളെ പീഡിപ്പിക്കുയും ആഭരണം കൈക്കലാക്കുകയും ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു.
മാനഹാനി ഭയന്നും പ്രതിയെ പേടിച്ചും പലരും പരാതി നല്‍കാറില്ല. ബൈക്കിലെത്തി മാല പിടിച്ചു പറിച്ച കേസിലും മോഷണക്കേസിലും നിസാര്‍ പോലീസിന്‍റെ പിടിയിലായിട്ടുണ്ട്.

കൊടുവള്ളി, കോടഞ്ചേരി സ്‌റ്റേഷനുകളില്‍ പിടിച്ചുപറിക്കും മോഷണത്തിനും ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

OTHER NEWS IN THIS SECTION

LEADING NEWS