വാട്‌സാപ്പ് ഉപയോഗിക്കാന്‍ പണം നല്‌കേണ്ടിവരും?

സോഷ്യല്‍ മീഡിയയും മെസേജിങ്ങ് ആപ്ലിക്കേഷനുകളും നമ്മളെ കുറച്ചൊന്നുമല്ല സ്വാധീനിക്കുന്നത്. ഇതില്‍ തന്നെ വാട്സ് ആപ്പ് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ജോലിക്കിടയില്‍ പോലും വാട് സ്ആപ്പില്‍ നോക്കുന്നവരാണ് നമ്മളില്‍ പലരും. സന്ദേശങ്ങള്‍ക്ക് ഒപ്പം ഫോട്ടോകളും വീഡിയോകളും ഫയലുകളുമെല്ലാം എളുപ്പത്തില്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന വാട്സ് ആപ്പ് നമുക്ക് പ്രിയപ്പെട്ടതായിട്ട് നാളുകളേറെയായിട്ടില്ല. പരസ്യം പോലും ഇല്ലാതെയാണ് വാട്സാപ്പ് സര്‍വീസെന്നതാണ ശ്രദ്ധേയമാക്കുന്നത്.

ഉപയോക്താക്കളില്‍ ആശങ്കയുണര്‍ത്തുന്ന ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. അതില്‍ ഒന്ന് ഇനി വാട്സ് ആപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് നിശ്ചിത തുക ഈടാക്കുമെന്നായിരുന്നു. ഇത് വാട്സ് ആപ്പ് ഉപഭോക്താക്കളില്‍ ഏറെ ആശങ്കകള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം നടത്തി രംഗത്ത് വന്നിരിക്കുകയാണ് അധികൃതര്‍. ഇങ്ങനൊരു നീക്കം ഇല്ലെന്നും എന്നാല്‍ വാണിജ്യവല്‍ക്കരണ നീക്കങ്ങള്‍ക്കു സാധ്യതയുണ്ടെന്നും അധികൃതര്‍ വൃക്തമാക്കുന്നു.

Related posts