ഗെറ്റ് ഔട്ട് ഫ്രം ദിസ് ഓഫീസ്…ടീഷര്‍ട്ടും ജീന്‍സുമിട്ട് ആരും ഓഫീസിലേക്ക് വരരുതെന്ന് കളക്ടറുടെ ഉത്തരവ്

noticeആ നോട്ടീസ് കണ്ട് ഏവരുമൊന്നു ഞെട്ടി. ഇതെന്ത് ഏര്‍പ്പാട്? നോട്ടീസ് വായിച്ചവര്‍ ഓഫീസിലേക്ക് വരികയായിരുന്ന സഹപ്രവര്‍ത്തകരെ വിളിച്ചുപറഞ്ഞു. കളക്ടര്‍ ബ്രോ കലിപ്പിലാണ്… ഇനി നോട്ടീസിലെ ഉള്ളടക്കം എന്താണെന്ന് നോക്കാം. ഓഫീസില്‍ ജീന്‍സും ടീഷര്‍ട്ടും ഇട്ടുകൊണ്ട് വരരുത്. വന്നാല്‍ ഫൈന്‍ അടയ്‌ക്കേണ്ടിവരും. മൊബൈല്‍ കൊണ്ടുവരാം. പക്ഷേ ഉപയോഗിക്കരുത്. പട്ടാളച്ചിട്ടയുള്ള ഈ കളക്ടര്‍ ബ്രോ നമ്മുടെ കേരളത്തിലെ ആളല്ല കേട്ടോ. അങ്ങ് ഒഡീഷയിലെ പിന്നോക്ക ജില്ലയായ കൊരപുത് ജില്ലയിലെ കളക്ടറാണ് പുതിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. സംഭവം ദേശീയ ദിനപത്രങ്ങളില്‍ വാര്‍ത്തയായതോടെ കളക്ടര്‍ക്കെതിരേ ന്യൂജന്‍ വിമര്‍ശകരുടെ കടന്നാക്രമണമാണ്.

2009 ബാച്ചുകാരനായ കളക്ടര്‍ക്ക് ജീന്‍സ് ടീഷര്‍ട്ട് വിരോധം ഉണ്ടാകാന്‍ കാരണം തൊട്ടു മുമ്പുള്ള മാസത്തെ ഒരു സംഭവമാണത്രേ. ഒരു യുവ വനിതാ ഓഫീസര്‍ ഈ സംഭവമൊക്കെ ഇട്ടുകൊണ്ട് ഓഫീസില്‍ വന്നു. പുരുഷ സഹപ്രവര്‍ത്തകരുടെ കണ്ണ് വനിതാ ഓഫീസറുടെ അഴകളവുകളില്‍ ആയിരുന്നത്രേ. കളക്ടര്‍ ബ്രോ വനിതാ ഓഫീസറെ വിളിച്ചു താക്കീത് ചെയ്‌തെന്നും ഇത് നിങ്ങളുടെ വീട്ടില്‍ മതിയെന്ന് പറഞ്ഞു വിട്ടെന്നുമാണ് അസൂയാലുക്കള്‍ പറയുന്നത്.

കൊരപുത് ജില്ലയിലെ ആകെ ജനസംഖ്യയുടെ പകുതിയിലധികവും ആദിവാസി വിഭാഗങ്ങളാണ്. അവരാകട്ടെ ദോത്തിയും കൂര്‍ത്തയും ധരിക്കുന്നവരും. എന്തായാലും കളക്ടറുടെ നിര്‍ദേശം വലിയ ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.

Related posts