ഒരു മതിലുണ്ടായിരുന്നെങ്കിൽ..! രാത്രികാലങ്ങളിൽ നാട്ടകം കോളജ് മദ്യപാനികളുടെ കൂത്തരങ്ങ് ക്‌ളാസ്; പകൽ വിദ്യാർഥികൾ ക്‌ളാസിൽ കയറുന്നത് മദ്യകുപ്പികളും ഭക്ഷണ വേസ്റ്റു വാരിയശേഷം

nattakom-collegeചി​ങ്ങ​വ​നം: കോ​ള​ജ് വ​രാ​ന്ത​യി​ൽ മ​ദ്യ​പസം​ഘം ത​ന്പ​ടി​ക്കു​ന്നു. നാ​ട്ട​കം ഗ​വ​ണ്‍​മെ​ന്‍റ്  കോ​ള​ജി​നു​ള്ളി​ൽ ക​ട​ന്നാ​ണ് മ​ദ്യ​പ​സം​ഘം വി​ല​സു​ന്ന​ത്.    മി​ക്ക ദി​വ​സ​വും രാ​വി​ലെ വ​രാ​ന്ത​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന മ​ദ്യ​ക്കു​പ്പി​ക​ളും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​വ​റു​ക​ളും നീ​ക്കം ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ജീ​വ​ന​ക്കാ​ർ. അ​വ​ധി ക​ഴി​ഞ്ഞു​ള്ള ദി​വ​സ​ങ്ങ​ളി​ൽ  കു​പ്പി​ക​ളു​ടെ എ​ണ്ണം കൂ​ടും.

സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം നി​ത്യ സം​ഭ​വ​മാ​യി​ട്ടും ചി​ങ്ങ​വ​നം പോ​ലീ​സി​ന് ഒ​ന്നും ചെ​യ്യാ​നാ​കു​ന്നി​ല്ല.  പൂ​ർ​ണ​മാ​യും ചു​റ്റു​മ​തി​ൽ ഇ​ല്ലാ​ത്ത കോ​ള​ജി​ൽ രാ​ത്രി​യി​ൽ മ​ദ്യ​പസം​ഘ​ങ്ങ​ൾ ക​യ്യേ​റു​ക​യാ​ണ് പ​തി​വ് . അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ത്തും കോ​ളജി​നു​ള്ളി​ൽ മ​ദ്യ​പസം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണ്. മ​ദ്യ ഉ​പ​യോ​ഗ​ത്തി​നുശേ​ഷം കു​പ്പി​ക​ളും ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളും എ​ല്ലാം പ​രി​സ​ര​ങ്ങ​ളി​ൽ വ​ലി​ച്ചെ​റി​യും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കോള​ജി​ലെ​ത്തി​യ ജീ​വ​ന​ക്കാ​രും കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് വ​രാ​ന്ത​യും പ​രി​സ​ര​ങ്ങ​ളും വൃ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് പ​ഠ​നം ആ​രം​ഭി​ക്കാ​നാ​യ​ത്.    നി​രോ​ധി​ത ല​ഹ​രി മ​രു​ന്ന് വ​സ്തു​ക്ക​ളും അ​വ​യു​ടെ പാ​യ്ക്ക​റ്റു​ക​ളും സി​ഗ​ര​റ്റും ഒ​ക്കെ വ​രാ​ന്ത​യി​ൽ കൂ​ടി വി​ത​റി​യി​രു​ന്നു. എ​ല്ലാ അ​വ​ധി ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​വും ഇ​തേ അ​വ​സ്ഥ ത​ന്നെ​യാ​ണെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു.

കോ​ള​ജി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ പ​റ്റി​യി​ട്ടു​ണ്ട്.   പ​ല ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും വേ​ണ്ട ശ്ര​ദ്ധ ഉ​ണ്ടാ​കു​ന്നി​ല്ല. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും രാ​ത്രി​യി​ലെ പ​ട്രോ​ളിം​ഗ് സ​ജീ​വ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു. ചു​റ്റു​മ​തി​ൽ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​വി​ലെ ത​ടസങ്ങ​ൾ നീ​ക്കി ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി  സു​ര​ക്ഷി​ത​ത്വം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts