സ്വവർഗ പങ്കാളിയെ വെടിവച്ചുകൊന്നു; യുവതി അറസ്റ്റിൽ

ന്യുജേഴ്സി: സ്വവർഗവിവാഹിതരായ യുവതികളിലൊരാൾ പങ്കാളിയുടെ വെടിയേറ്റു മരിച്ചു. ഫെലിഷ്യ ഡോർമെനെയെന്ന (29) യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഫെലിഷ്യയുടെ പങ്കാളിയായ ലോറ ബ്ലുസ്റ്റെയ്നി അറസ്റ്റിലായി. ന്യൂജേഴ്സിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

2016ൽ സ്വവർഗവിവാഹിതരായ ഇരുവരും ലോറയുടെ ന്യൂജേഴ്സിലുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. മുഖത്ത് വെടിയേറ്റ ഫെലിഷ്യ സംഭവസ്ഥലത്തു തന്നെ മരിച്ചു. കൊലപാതകത്തിനു പ്രേരിപ്പിച്ച ഘടകമെന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. ഫെലിഷ്യയെ വെടിവച്ചത് താനാണെന്ന് ലോറ പോലീസിനോട് സമ്മതിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts