സമരം പടരുമോ‍?; പനി പടർന്നു പിടിക്കുന്ന തിനിടയിൽ വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലയിൽ നഴ്സുമാരുടെ അനിശ്ചിതകാല സമരം തുടങ്ങി

strike-lതൃ​ശൂ​ർ: ഡെ​ങ്കി​പ്പ​നി​യും പക​ർ​ച്ച​പ്പ​നി​യും പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ രോ​ഗി​ക​ളെ​യും ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ദു​രി​ത​ത്തി​ലാ​ഴ്ത്തി ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് തുടങ്ങി. ഇന്നലെ ജില്ലാ ക​ളക്ടർ ഡോ. എ. കൗശിഗന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളും ത​മ്മി​ൽ  രാ​ത്രി എ​ട്ടു​മു​ത​ൽ അർധരാത്രി വരെ ന​ട​ത്തി​യ മാ​ര​ത്തോ​ണ്‍ ച​ർ​ച്ച ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യി​ല്ല.

സ​ർ​ക്കാ​ർ വേ​ത​ന​ത്തി​നു സ​മ​മാ​യി പ്ര​തി​ദി​നം 1000 രൂ​പ നി​ര​ക്കി​ൽ വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഏ​ക​പ​ക്ഷീ​യ​മാ​യ സ​മ​ര​വു​മാ​യി അ​സോ​സി​യേ​ഷ​ൻ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. നി​ല​വി​ലു​ള്ള ശ​ന്പ​ള​ത്തി​ന്‍റെ 20 ശ​ത​മാ​നം ഇ​പ്പോ​ൾ വ​ർ​ധി​പ്പി​ക്കാ​മെ​ന്നും മ​റ്റു കാ​ര്യ​ങ്ങ​ൾ ആ​റു​മാ​സ​ത്തി​ന​കം ധാ​ര​ണ​യാ​ക്കാ​മെ​ന്നു​മു​ള്ള മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​ടെ നി​ല​പാ​ടി​ന് സ​മ​ര​ക്കാ​ർ വ​ഴ​ങ്ങി​യി​ല്ല.

Related posts