ഇതുമൊരു പാഠം..! സൗകര്യങ്ങൾ കുറഞ്ഞ ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾക്കെതിരെ കർശന നടപടി; 6 കോളജുകളുടെ അം​ഗീ​കാ​രം പി​ൻ​വ​ലി​ക്കും; 7 കോ​ള​ജു​ക​ളു​ടെ സീ​റ്റ് കുറയ്ക്കും

nurse-lതൃ​ശൂ​ർ: സ്വാ​ശ്ര​യ ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക്ക് ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നീ​ക്കം. സ​ർ​വ​ക​ലാ​ശാ​ല നി​ഷ്ക​ർ​ഷി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത ആ​റ് ന​ഴ്സിം​ഗ് കോ​ള​ജു​ക​ളു​ടെ അം​ഗീ​കാ​രം പി​ൻ​വ​ലി​ക്കാ​നാ​ണ് തീ​രു​മാ​നം. ഏ​ഴ് ന​ഴ്സിം​ഗ് കോ​ള​ജു​ക​ളു​ടെ സീ​റ്റു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്യും.

തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.  ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള​ള സ്വാ​ശ്ര​യ ന​ഴ്സിം​ഗ് കോ​ള​ജു​ക​ളെ​ക്കു​റി​ച്ച് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഈ ​പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​നാ​യി  സ​ർ​വ​ക​ലാ​ശാ​ല പ്ര​ത്യേ​ക പ​രി​ശോ​ധ​നാ​സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ കു​റ​വു​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​ക്കു നീ​ക്കം. ന​ഴ്സിം​ഗ് കോ​ള​ജി​നോ​ടു ചേ​ർ​ന്ന് കി​ട​ത്തി​ചി​കി​ത്സ​യ്ക്ക് സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി വേ​ണ​മെ​ന്നു സ​ർ​വ​ക​ലാ​ശാ​ല​യും ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലും നി​ഷ്ക​ർ​ഷി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ പ​ല ന​ഴ്സിം​ഗ് കോ​ള​ജി​നോ​ടു ചേ​ർ​ന്നും രോ​ഗി​ക​ളെ കി​ട​ത്തി​ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ല. സ​ർ​വ​ക​ലാ​ശാ​ല നി​ഷ്ക​ർ​ഷി​ക്കു​ന്ന​തി​ന്‍റെ  20 ശ​ത​മാ​നം പോ​ലും രോ​ഗി​ക​ളെ കി​ട​ത്തി​ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത ന​ഴ്സിം​ഗ് കോ​ള​ജു​ക​ളു​ടെ അം​ഗീ​കാ​ര​മാ​ണ് പി​ൻ​വ​ലി​ക്കു​ക. 20 മു​ത​ൽ 30 ശ​ത​മാ​നം വ​രെ രോ​ഗി​ക​ളെ കി​ട​ത്തി​ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത ന​ഴ്സിം​ഗ് കോ​ള​ജു​ക​ളു​ടെ സീ​റ്റു​ക​ളും വെ​ട്ടി​ക്കു​റ​യ്ക്കും. അ​ടു​ത്ത പ്ര​വേ​ശ​ന ന​ട​പ​ടി​ക്കു​മു​ന്പേ ഇ​തു ന​ട​പ്പി​ലാ​ക്കാ​നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നീ​ക്കം.

Related posts