പറയാതെ വയ്യ..! കോ​ണ്‍​ഗ്ര​സ് രാഷ്ട്രീയ പാർട്ടി ആയിരുന്നില്ല; സ്വ​ത​ന്ത്ര​ഭാ​ര​തം രാ​മ​രാ​ജ്യ​മാ​യി കാ​ണാ​നാ​യി​രു​ന്നു മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ഗ്ര​ഹ​മെ​ന്ന് ഒ. ​രാ​ജ​ഗോ​പാ​ൽ

tvm-rajagopalതൃ​ശൂ​ർ: സ്വ​ത​ന്ത്ര​ഭാ​ര​തം രാ​മ​രാ​ജ്യ​മാ​യി കാ​ണാ​നാ​യി​രു​ന്നു മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ഗ്ര​ഹ​മെ​ന്ന് ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ. തൃ​ശൂ​ർ സ​ഹൃ​ദ​യ​വേ​ദി​യു​ടെ ഡോ. ​കെ.​കെ. രാ​ഹു​ല​ൻ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യി​രു​ന്നി​ല്ല, സ്വാ​ത​ന്ത്ര്യം നേ​ടാ​ൻ വേ​ണ്ടി മാ​ത്രം പ്ര​വ​ർ​ത്തി​ച്ച സം​ഘ​ട​ന​യാ​യി​രു​ന്നു അത്.

അ​തു​കൊ​ണ്ടാ​ണു സ്വാ​ത​ന്ത്ര്യ ല​ബ്ദി​ക്കു ശേ​ഷം കോ​ണ്‍​ഗ്ര​സ് പി​രി​ച്ചു​വി​ടാ​ൻ ഗാ​ന്ധി​ജി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു.അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത ഒ. ​രാ​ജ​ഗോ​പാ​ലി​നു ഡോ. ​കെ.​കെ. രാ​ഹു​ല​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. 10,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

സ​ഹൃ​ദ​യ​വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​ഷൊ​ർ​ണൂ​ർ കാ​ർ​ത്തികേ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. ചി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്, ഡോ. ​സ​രോ​ജ രാ​ഹു​ല​ൻ, വി.​എ​ൻ. നാ​രാ​യ​ണ​ൻ, ഡോ. ​ടി.​എ. സു​ന്ദ​ർ​മേ​നോ​ൻ, ബേ​ബി മൂ​ക്ക​ൻ, പ്ര​ഫ. ടി.​പി. സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts