മുന്‍ അമേരിക്കന്‍ പ്രസിഡന്റിനുമുണ്ടായിരുന്നു കൗമാരപ്രണയം! മിഷേലിന് മുമ്പ് ആ മനസില്‍ കയറിയത് ഷൈല മിയോഷി; ഒബാമയുടെ യൗവനകാലത്തെക്കുറിച്ച് പ്രമുഖ എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍

obamaഏതൊരു പുസ്തകത്തിലും കാണും ഏതെങ്കിലും ഒരു വ്യക്തിയെക്കുറിച്ചുള്ള ആരുമറിയാത്ത ഒരു രഹസ്യം. പുസ്തകം വിറ്റുപോവുന്നതിനുള്ള തന്ത്രമായി എഴുത്തുകാര്‍ മനപൂര്‍വ്വം ചെയ്യുന്നതാണിതെന്ന് പറഞ്ഞാലും ഒരു കണക്കിന് ആ വ്യക്തിയെ കൂടുതലറിയാന്‍ ഇത് സഹായിക്കും. ഇത്തരത്തില്‍ ഡേവിഡ് ജെ ഗോരോയുടെ റൈസിംഗ് സ്റ്റാര്‍ എന്ന പുസ്തകത്തില്‍ നിന്ന് വീണുകിട്ടുന്നത്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയേയും അദ്ദേഹത്തിന്റെ ആദ്യ പ്രണയിനിയെയും സംബന്ധിച്ചുള്ള കാര്യങ്ങളാണ്.

fob_politics-obama-harvard_law-900

മിഷേലിന് മുന്നേ ഒബാമയുടെ മനസില്‍ ചേക്കേറിയത് ഒഹിയോയിലെ ഒബെര്‍ലിന്‍ കോളെജിലെ പ്രൊഫസറും എഴുത്തുകാരിയുമായ ഷൈല മിയോഷി ജാഗറാണെന്നാണ് ഈ പുസ്തകത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. ഷൈലയോട് ഒബാമ രണ്ട് തവണ വിവാഹാഭ്യര്‍ത്ഥന നടത്തിയതായും പുസ്തകത്തിലുണ്ട്. 1980 കളുടെ മധ്യത്തില്‍ ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. ഒബാമയുെട കൗമാര കാലത്തില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ ഷൈലയ്ക്ക് കഴിഞ്ഞു. ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ ഒബാമയുടെ പ്രായം 25 ഉം ഷൈലയുടേത് 23 മായിരുന്നു. ഇരുവരുടേയും പ്രണയബന്ധത്തില്‍ ഷൈലയുടെ കുടുംബാംഗങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്.

1992 ല്‍ മിഷേലിനെ വിവാഹം കഴിക്കുന്നതുവരെ ഒബാമയും ഷൈലയും കണ്ടുമുട്ടിയിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. തന്റെ ഉയര്‍ച്ചയ്ക്ക് ആഫ്രിക്കന്‍-അമേരിക്കന്‍ പ്രതിച്ഛായ കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യത ഒബാമയ്ക്ക് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഒരു കറുത്തവര്‍ഗക്കാരിയാകും തന്റെ ഭാവിക്ക് ചേരുക എന്ന് ഒബാമ കരുതിയിരുന്നതായും പുസ്തകത്തില്‍ പറയുന്നു. മിഷേലുമായുള്ള വിവാഹത്തിന് ശേഷം ഇരുവരും കണ്ടുമുട്ടിയിട്ടില്ല. ചുരുക്കം ചില കത്തുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും മാത്രമാണ് ബന്ധപ്പെട്ടിരുന്നതെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Related posts