കേന്ദ്രം കനിയുമോ..!  മുന്നറിയിപ്പ് ഗൗനിച്ചില്ലെന്ന വിമർശനം; കഴിഞ്ഞ കാര്യത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്ന് പിണറായി വിജയൻ; മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​നോ​​​ടു യോ​​​ജി​​​ച്ചു രമേശ് ചെന്നിത്തല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ദു​​​രി​​​താ​​​ശ്വാ​​​സ​​​ത്തി​​​നാ​​​യി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു സ​​​ഹാ​​​യം സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നോ​​​ടു പ്ര​​​ത്യേ​​​ക ദു​​​രി​​​താ​​​ശ്വാ​​​സ പാ​​​ക്കേ​​​ജ് ആ​​​വ​​​ശ്യ​​​പ്പെ​​​ടും.

ഇ​​​തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ന്നു കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​നെ കാ​​​ണും. മ​​​രി​​​ച്ച മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കുടും​​​ബ​​​ത്തി​​​ൽ​​നി​​​ന്ന് ഒ​​​രാ​​​ൾ​​​ക്കു മാ​​​ന​​​ദ​​​ണ്ഡം നോ​​​ക്കാ​​​തെ​​ ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പി​​​ൽ ജോ​​​ലി ന​​​ൽ​​​കും. കൂ​​​ടാ​​​തെ, മ​​​രി​​​ച്ച കു​​​ടും​​​ബ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സം സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കും. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് ഒ​​​രാ​​​ഴ്ച 2,000 രൂ​​​പ ന​​​ൽ​​​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ഇ​​​ന്നു മു​​​ത​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്നും ഇ​​​തു 2,500 രൂ​​​പ​​​യാ​​​യി കൂ​​ട്ട​​ണ​​മെ​​ന്ന സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗ​​​ത്തി​​​ലെ ആ​​​വ​​​ശ്യം സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​യ​​​മ്മ പ​​​റ​​​ഞ്ഞു.

കേ​​ന്ദ്ര​​ത്തി​​ന് അ​​നു​​ഭാ​​വ​​മി​​ല്ല

മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​യ 96 പേ​​​ർകൂ​​​ടി ഇ​​​നി തി​​​രി​​​ച്ചു​​​വ​​​രാ​​​നു​​​ണ്ട്. ഇ​​​വ​​​രു​​​ടെ ഫോ​​​ട്ടോ സ​​​ഹി​​​ത​​​മു​​​ള്ള ക​​​ണ​​​ക്കു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ക​​​ണ​​​ക്കുമായി പൊരു ത്തപ്പെ‌ടുന്നില്ലെന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു സ​​​ർ​​​വ​​​ക​​​ക്ഷിസം​​​ഘം ഡ​​​ൽ​​​ഹി​​ക്കു പോ​​​ക​​​ണ​​​മെ​​​ന്നു യോ​​​ഗ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ന്നു. എ​​​ന്നാ​​​ൽ, കേ​​​ന്ദ്ര​​​ത്തി​​​ൽ​​നി​​​ന്ന് ഇ​​​തു​​​വ​​​രെ​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളൊ​​​ന്നും ഉ​​​ണ്ടാ​​​കാ​​​ത്ത​​​തി​​​നാ​​​ൽ സ​​​ർ​​​വ​​​ക​​​ക്ഷി സം​​​ഘം ത​​​ത്കാ​​​ലം പോ​​​കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ചു.

ഓ​​​ഖി ചുഴ​​​ലി​​​ക്കാ​​​റ്റു വീ​​​ശു​​​മെ​​​ന്ന കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പു സം​​​സ്ഥാ​​​ന​​​ത്തി​​​നു ല​​​ഭി​​​ച്ചി​​​ട്ടും വേ​​​ണ്ട മു​​​ൻ​​​ക​​​രു​​​ത​​​ലെ​​​ടു​​​ത്തി​​​ല്ലെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി. എ​​​ന്നാ​​​ൽ, ഇ​​​തെ​​​ല്ലാം ക​​​ഴി​​​ഞ്ഞ​ കാ​​​ര്യ​​​ങ്ങ​​​ളാ​​​യ​​​തി​​​നാ​​​ൽ ഇ​​​നി അ​​​ക്കാ​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു സം​​​സാ​​​രി​​​ച്ചി​​​ട്ടു കാ​​​ര്യ​​​മി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​നോ​​​ടു യോ​​​ജി​​​ച്ചു. മ​​​രി​​​ച്ച കു​​​ടും​​​ബ​​​ത്തി​​​നു സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച 20 ല​​​ക്ഷം രൂ​​​പ അ​​​പ​​​ര്യാ​​​പ്ത​​​മാ​​​ണെ​​​ന്നും അ​​​ത് 25 ല​​​ക്ഷ​​​മാ​​​യി ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും യോ​​​ഗ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ന്നു. എ​​​ന്നാ​​​ൽ, തു​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യ തീ​​​രു​​​മാ​​​നം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​നി​​​ന്ന് ഉ​​​ണ്ടാ​​​യി​​​ല്ല. കേ​​​ന്ദ്ര പാ​​​ക്കേ​​​ജി​​​നാ​​​യി പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​മാ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കും.

മ​​​ന്ത്രി​​​മാ​​​രാ​​​യ ഇ.​​​ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, എ.​​​കെ. ബാ​​​ല​​​ൻ, ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്, കെ.​​​കെ. ശൈ​​​ല​​​ജ, ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ, ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ, രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ വൈ​​​ക്കം വി​​​ശ്വ​​​ൻ, സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ, സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ, എം​​​പി.​​​മാ​​​രാ​​​യ ശ​​​ശി​​​ ത​​​രൂ​​​ർ, എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, ഒ. ​​​രാ​​​ജ​​​ഗോ​​​പാ​​​ൽ, കോ​​​വൂ​​​ർ കു​​​ഞ്ഞു​​​മോ​​​ൻ, നേ​​​താ​​​ക്ക​​​ളാ​​​യ കെ.​​​എ​​​സ്. ഹം​​​സ ജ​​​മീ​​​ല പ്ര​​​കാ​​​ശം, എ.​​​എ. അ​​​സീ​​​സ്, വ​​​ർ​​​ഗീ​​​സ് ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Related posts