ഓ​ഹ​രി​ക​ൾ ക​യ​റി; ക്രൂ​ഡ് വി​ല ഇ​ടി​ഞ്ഞു

മും​ബൈ: ഏ​ഴു വ്യാ​പാ​ര​ദി​ന​ങ്ങ​ളി​ലെ തു​ട​ർ​ച്ച​യാ​യ വീ​ഴ്ച​യ്ക്കു ശേ​ഷം ഓ​ഹ​രി സൂ​ചി​ക​ക​ൾ ഇ​ന്ന​ലെ ഉ​യ​ർ​ന്നു. ഏ​ഴു ദി​വ​സം കൊ​ണ്ട് 2200.54 പോ​യി​ന്‍റ് ന​ഷ്‌​ട​പ്പെ​ടു​ത്തി​യ സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ 330 പോ​യി​ന്‍റ് (0.97 ശ​ത​മാ​നം) ക​യ​റി.ത​ലേ​ന്ന് അ​മേ​രി​ക്ക​യു​ടെ ഡൗ ​ജോ​ൺ​സ് സൂ​ചി​ക 500 പോ​യി​ന്‍റി​ല​ധി​കം ഉ​യ​ർ​ന്ന​തും ചൈ​ന​യി​ലൊ​ഴി​കെ എ​ല്ലാ​യി​ട​ത്തും ഓ​ഹ​രി സൂ​ചി​ക​ക​ൾ ക​യ​റി​യ​തും വി​പ​ണി​ക്ക് ആ​ശ്വാ​സ​മാ​യി.

ചൈ​ന​യി​ലെ ഷാ​ങ്ഹാ​യ് സൂ​ചി​ക ഇ​ന്ന​ലെ 1.43 ശ​ത​മാ​നം താ​ണു. ര​ണ്ടു​ ദി​വ​സം കൊ​ണ്ടു മൂ​ന്ന​ര ശ​ത​മാ​നം താ​ഴ്ച​യു​ണ്ട്. ഒ​രാ​ഴ്ച​കൊ​ണ്ടു ചൈ​നീ​സ് നി​ക്ഷേ​പ​ക​ർ​ക്കു​ള്ള ന​ഷ്ടം 66,000 കോ​ടി ഡോ​ള​ർ (42.24 ല​ക്ഷം കോ​ടി രൂ​പ) ആ​ണ്. ചൈ​നീ​സ് ഓ​ഹ​രി​ക​ൾ കു​റേ​ക്കൂ​ടി താ​ഴു​മെ​ന്നാ​ണു നി​ഗ​മ​നം.ഇ​ന്ത്യ​യി​ലെ ഓ​ഹ​രി​വ്യാ​പാ​രം അ​വ​സാ​നി​ക്കും മു​ന്പേ യൂ​റോ​പ്പ് വീ​ണ്ടും ദൗ​ർ​ബ​ല്യം കാ​ണി​ച്ചു. യൂ​റോ​പ്പി​ലെ മി​ക്ക സൂ​ചി​ക​ക​ളും വൈ​കു​ന്നേ​ര​ത്തോ​ടെ ഗ​ണ്യ​മാ​യ ന​ഷ്ടം കാ​ണി​ച്ചു.

സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ 34,413.16ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 100.15 പോ​യി​ന്‍റ് ക​യ​റി (0.96 ശ​ത​മാ​നം) 10,576.85ൽ ​ക്ലോ​സ് ചെ​യ്തു. ഹെ​ൽ​ത്ത് കെ​യ​ർ, റി​യ​ാലി​റ്റി, ടെ​ലി​കോം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണു വ​ലി​യ നേ​ട്ടം. സ്മോ​ൾ കാ​പ് സൂ​ചി​ക 2.25 ശ​ത​മാ​ന​വും മി​ഡ്കാ​പ് സൂ​ചി​ക 1.82 ശ​ത​മാ​ന​വും ക​യ​റി.

സ്വ​ർ​ണം, ക്രൂ​ഡ് ഓ‍യി​ൽ വി​ല​ക​ളും താ​ണു. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണം ഔ​ൺ​സി​ന് (31.1 ഗ്രാം) 1310 ​ഡോ​ള​റി​നു താ​ഴെ​യാ​യി. കേ​ര​ള​ത്തി​ൽ പ​വ​ന് ഇ​ന്ന​ലെ 160 രൂ​പ കു​റ​ഞ്ഞു.

ക്രൂ​ഡ് ഓ​യി​ൽ സ്റ്റോ​ക്ക് കൂ​ടി​യെ​ന്നും അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും ഉ​ത്പാ​ദ​നം വ​ർ​ധി​ച്ചെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ക്രൂ​ഡ് ഓ​യി​ൽ വി​ല താ​ഴ്ത്തി. ഇ​ന്ത്യ വാ​ങ്ങു​ന്ന ബ്രെ​ന്‍റ് ഇ​നം വീ​പ്പ​യ്ക്ക് 64.76 ഡോ​ള​റാ​യി. പ​ത്തു ദി​വ​സം മു​ന്പ് 71.2 ഡോ​ള​റാ​യി​രു​ന്നു വി​ല. പ​ത്തു ശ​ത​മാ​ന​ത്തോ​ളം ഇ​ടി​വ്. ഡ​ബ്‌​ള്യു​ടി​ഐ ഇ​നം വീ​പ്പ​യ്ക്ക് 61.17 ഡോ​ള​റാ​യി കു​റ​ഞ്ഞു.

Related posts