Set us Home Page

തിരിച്ചുവരവിന്‍റെ പാതയിൽ പ്രവേശിക്കാതെ ഓഹരിവിപണി

വി​ല്പ​നസ​മ്മ​ർ​ദത്തി​ന്‍റെ ആ​ക്കം കു​റ​ഞ്ഞെങ്കി​ലും ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ദ​യി​ലേ​ക്ക് ഇ​നി​യും പ്ര​വേ​ശി​ച്ചി​ട്ടി​ല്ല. ആ​ഗോ​ള​വി​പ​ണി​ക​ളി​ലെ മാ​ന്ദ്യം ഫ​ണ്ടു​ക​ളെ ബാ​ധ്യ​ത​ക​ളി​ൽ​നി​ന്ന് പി​ന്തി​രി​ച്ചു. ഡെ‌​യ്‌​ലി ചാ​ർ​ട്ടി​ൽ ബോം​ബെ സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും ഓ​വ​ർ സോ​ൾ​ഡാ​യ​തി​നാ​ൽ താ​ഴ്ന്ന റേ​ഞ്ചി​ൽ പു​തി​യ ബ​യിം​ഗി​നു​ള്ള സാ​ധ്യ​ത​ക​ൾ ഉ​ട​ലെ​ടു​ക്കാം.

സെ​ൻ​സെ​ക്സ് 1060 പോ​യി​ന്‍റും നി​ഫ്റ്റി 305 പോ​യി​ന്‍റും പ്ര​തി​വാ​ര​ന​ഷ്ട​ത്തി​ലാ​ണ്. മൂ​ന്നു ശ​ത​മാ​ന​ത്തോ​ളം ന​ഷ്ട​ത്തി​ൽ നീ​ങ്ങു​ന്ന വി​പ​ണി​യി​ൽ ഈ ​വാ​രം കാ​ര്യ​മാ​യ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ട​യി​ല്ല. ശി​വ​രാ​ത്രി മൂ​ലം ഇ​ട​പാ​ടു​ക​ൾ നാ​ലു ദി​വ​സ​ങ്ങ​ളി​ൽ ഒ​തു​ങ്ങു​മെ​ന്ന​തി​നാ​ൽ ബോ​ട്ടം ഫി​ഷിം​ഗി​ന് വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ നീ​ക്കം ന​ട​ത്താം.

അ​മേ​രി​ക്ക​ൻ, യൂ​റോ​പ്യ​ൻ വി​പ​ണി​ക​ളെ​ല്ലാം​ത​ന്നെ വി​ല്പ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​മേ​രി​ക്ക​യി​ലെ​യും യൂ​റോ​പ്പി​ലെ​യും പ്ര​മു​ഖ സൂ​ചി​ക​ക​ൾ​ക്ക് നാ​ലു ശ​ത​മാ​നം തി​രി​ച്ച​ടി നേ​രി​ട്ടു. ഏ​ഷ്യ​ൻ മാ​ർ​ക്ക​റ്റു​ക​ളി​ലെ ത​ക​ർ​ച്ച ര​ണ്ടു ശ​ത​മാ​ന​ത്തി​ൽ ഒ​തു​ങ്ങി​യ​ത് നി​ക്ഷേ​പ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി. ജ​പ്പാ​ൻ, ഹോ​ങ്കോം​ഗ്, ചൈ​ന, ഇ​ന്ത്യ​ൻ സൂ​ചി​ക​ക​ൾ എ​ല്ലാം ന​ഷ്ട​ത്തി​ലാ​ണ്.

സെ​ൻ​സെ​ക്സ് റി​ക്കാ​ർ​ഡ് ത​ല​മാ​യ 36,268ൽ​നി​ന്നു വീ​ക്ഷി​ച്ചാ​ൽ 32,686 പോ​യി​ന്‍റ് വ​രെ തി​രു​ത്ത​ൽ തു​ട​രാം. വാ​രാ​ന്ത്യം സെ​ൻ​സെ​ക്സ് 34,005ലാ​ണ്. ക​ഴി​ഞ്ഞ​വാ​രം 34,828ൽ​നി​ന്നു​ള്ള ത​ക​ർ​ച്ച​യി​ൽ 33,550 വ​രെ താ​ഴ്ന്നി​രു​ന്നു. ഈ ​വാ​രം 33,427ലെ ​താ​ങ്ങ് നി​ല​നി​ർ​ത്താ​നാ​യാ​ൽ 34,705ലേ​ക്കും തു​ട​ർ​ന്ന് 34,405ലേ​ക്കും സൂ​ചി​ക മു​ന്നേ​റാം. എ​ന്നാ​ൽ, ആ​ദ്യ സ​പ്പോ​ർ​ട്ട് നി​ല​നി​ർ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ 32,849ലേ​ക്കും തു​ട​ർ​ന്ന് 32,149 പോ​യി​ന്‍റി​ലേ​ക്കും ഫെ​ബ്രു​വ​രി സീ​രീ​സ് സെ​ന്‍റി​ൽ​മെ​ന്‍റി​നു മു​ന്പാ​യി സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് വി​പ​ണി സാ​ക്ഷ്യം വ​ഹി​ക്കാം.

സെ​ൻ​സെ​ക്സി​ന്‍റെ മ​റ്റു സാ​ങ്കേ​തി​ക​വ​ശ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​ൽ ഡെ‌​യ്‌​ലി ചാ​ർ​ട്ട് ഡ​ബ്ല്യു ഫോ​ർ​മേ​ഷ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. പാ​രാ​ബോ​ളി​ക് എ​സ്എ​ആ​ർ, സൂ​പ്പ​ർ ട്രെ​ൻ​ഡ് തു​ട​ങ്ങി​യ​വ സെ​ല്ലിം​ഗ് മൂ​ഡി​ലാ​ണ്. എ​ന്നാ​ൽ, സ്റ്റോ​ക്കാ​സ്റ്റി​ക് ആ​ർ​എ​സ്ഐ, ഫാ​സ്റ്റ് സ്റ്റോ​ക്കാ​സ്റ്റി​ക്, സ്ലോ ​സ്റ്റോ​ക്കാ​സ്റ്റി​ക് എ​ന്നി​വ ഓ​വ​ർ സോ​ൾ​ഡാ​യ​ത് തി​രി​ച്ചു​വ​ര​വി​ന് അ​വ​സ​ര​മൊ​രു​ക്കാം. അ​തേ​സ​മ​യം, വീ​ക്ക്‌​ലി ചാ​ർ​ട്ടി​ൽ സെ​പ്റ്റം​ബ​റി​നു ശേ​ഷം ആ​ദ്യ​മാ​യി പാ​രാ​ബോ​ളി​ക് സെ​ല്ലിം​ഗ് മൂ​ഡി​ലേ​ക്കു തി​രി​യു​ന്ന​ത് സൂ​ചി​ക​യു​ടെ മു​ന്നേ​റ്റ​സാ​ധ്യ​ത​യ്ക്കു നി​യ​ന്ത്ര​ണം വ​രു​ത്താം.

നി​ഫ്റ്റി 10,690ൽ​നി​ന്നു​ള്ള വി​ല്പ​നത​രം​ഗ​ത്തി​ൽ 10,300ലെ ​താ​ങ്ങ് ഒ​രു വേ​ള ന​ഷ്ട​മാ​യെ​ങ്കി​ലും വാ​രാ​വ​സാ​നം സൂ​ചി​ക 10,496ലേ​ക്ക് ഉ​യ​ർ​ന്നു. വാ​ര​മ​ധ്യം വ​രെ 10,284ലെ ​സ​പ്പോ​ർ​ട്ട് നി​ല​നി​ർ​ത്തി​യാ​ൽ 10,698-10,901 പോ​യി​ന്‍റ് ല​ക്ഷ്യ​മാ​ക്കി വി​പ​ണി നീ​ങ്ങും. അ​തേ​സ​മ​യം, ആ​ദ്യ സ​പ്പോ​ർ​ട്ട് ന​ഷ്ട​മാ​യാ​ൽ 10,073-9,870ലേ​ക്കു പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ക്കാം.

മു​ൻ​നി​ര​യി​ലെ പ​ത്തു ക​ന്പ​നി​ക​ളു​ടെ വി​പ​ണി​മൂ​ല്യ​ത്തി​ൽ പി​ന്നി​ട്ട​വാ​രം 1,11,986.87 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം. മു​ൻനി​ര ഐ​ടി ക​ന്പ​നി​യാ​യ ടി​സി‌​എ​സി​ന്‍റെ മൂല്യ​ത്തി​ൽ 33,854.18 കോ​ടി രൂ​പ​യു​ടെ ഇ​ടി​വ്. ആ​ർ​ഐ​എ​ൽ, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, എ​ച്ച്ഡി​എ​ഫ്സി, മാ​രു​തി, എ​സ്ബി​ഐ, ഇ​ൻ​ഫോ​സി​സ്, ഒ​എ​ൻ​ജി​സി തു​ട​ങ്ങി​യ​വ​യ്ക്കും തി​രി​ച്ച​ടി.

വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഏ​ഴു പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ 3,838 കോ​ടി രൂ​പ ഇ​ന്ത്യ​യി​ൽ​നി​ന്നു പി​ൻ​വ​ലി​ച്ചു. ജ​നു​വ​രി​യി​ൽ 13,780 കോ​ടി രൂ​പ​യാ​ണ് അ​വ​ർ നി​ക്ഷേ​പി​ച്ച​ത്. അ​തേ​സ​മ​യം, ഓ​പ്പ​റേ​റ്റ​ർ​മാ​ർ ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​ങ്ങ​ളി​ൽ 4,600 കോ​ടി രൂ​പ ക​ട​പ്പ​ത്ര​ത്തി​ൽ ഇ​റ​ക്കി. കോ​ർ​പ​റേ​റ്റ് മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള മി​ക​ച്ച പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ളും ക്രൂ​ഡ് ഓ​യി​ൽ​വി​ല കു​റ​യു​ന്ന​തു​മെ​ല്ലാം വി​ദേ​ശ​ഫ​ണ്ടു​ക​ളെ വീ​ണ്ടും നി​ക്ഷേ​പ​ക​രാ​ക്കാം. ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ​യു​ടെ മൂ​ല്യം 64.33ലാ​ണ്.

ക്രൂ​ഡ് ഓ​യി​ൽ വി​ല ഇ​ടി​ഞ്ഞു. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി ഒ​രാ​ഴ്ച​യ്ക്കി​ട​യി​ൽ ബാ​ര​ലി​ന് 3.2 ശ​ത​മാ​നം താ​ഴ്ന്ന് വാ​രാ​ന്ത്യം 58.07 ഡോ​ള​റി​ലാ​ണ്. ക്രൂ​ഡ് ഓ​യി​ൽ ഉ​ത്പാ​ദ​നം ഉ​യ​ർ​ന്ന​തും പ്ര​മു​ഖ ക​റ​ൻ​സി​ക​ൾ​ക്കു മു​ന്നി​ൽ ഡോ​ള​റി​ന്‍റെ തി​രി​ച്ചു​വ​ര​വും ഓ​പ്പ​റേ​റ്റ​ർ​മാ​രെ എ​ണ്ണ അ​വ​ധി​യി​ൽ വി​ല്പ​ന​ക്കാ​രാ​ക്കി.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS