ഓഹരിവിപണികൾ നേട്ടത്തിൽ

ഓഹരി അവലോകനം / സോണിയ ഭാനു

ഓ​​​​ഹ​​​​രി ഇ​​​​ൻ​​​​ഡ​​​​ക്സു​​​​ക​​​​ൾ തി​​​​ള​​​​ക്ക​​​​മാ​​​​ർ​​​​ന്ന പ്ര​​​​ക​​​​ട​​​​നം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ആ​​​​ഭ്യ​​​​ന്ത​​​​ര നി​​​​ക്ഷേ​​​​പ​​​​ക​​​​ർ വി​​​​പ​​​​ണി​​​​ക്കു പി​​​​ൻ​​​​തു​​​​ണ ന​​​​ൽ​​​​കി​​​​യ​​​​ത് മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ന് താ​​​​ങ്ങ് പ​​​​ക​​​​ർ​​​​ന്നു. ബോം​​​​ബെ സെ​​​​ൻ​​​​സെ​​​​ക്സ് 78 പോ​​​​യി​​​ന്‍റും​ നി​​​​ഫ്റ്റി 41 പോ​​​​യി​​​​ന്‍റും പ്ര​​​​തി​​​​വാ​​​​ര നേ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്.

11,429 പോ​​​​യി​​​​ന്‍റി​​​ൽ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്കു​​​തു​​​​ട​​​​ക്കം​​​കു​​​​റി​​​​ച്ച നി​​​​ഫ്റ്റി​​​​ക്ക് പ​​​​ക്ഷേ മു​​​​ൻ​​​​വാ​​​​രം ഇ​​​​തേ കോ​​​​ള​​​​ത്തി​​​​ൽ സൂ​​​​ചി​​​​പ്പി​​​​ച്ച 11,489 ലെ ​​​​ത​​​​ട​​​​സം മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നാ​​​​യി​​​​ല്ല. സൂ​​​​ചി​​​​ക 11,486 വ​​​​രെയേ ഉ​​​​യ​​​​ർ​​​​ന്നു​​​​ള്ളൂ. ഈ ​​​​പ്ര​​​​തി​​​​രോ​​​​ധം ന​​​​ൽ​​​​കു​​​​ന്ന സൂ​​​​ച​​​​ന ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ൽ ഈ ​​​​വാ​​​​രം 11,346 പോ​​​​യി​​​​ന്‍റ് നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​വും.

ഇ​​​​തു നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നാ​​​​യാ​​​​ൽ 11,521 ലേ​​​​ക്കും തു​​​​ട​​​​ർ​​​​ന്ന് 11,572 ലേ​​​​ക്കും മു​​​​ന്നേ​​​​റാം. ഈ ​​​​ര​​​​ണ്ടു ത​​​​ട​​​​സ​​​​വും ഭേ​​​​ദി​​​​ക്കാ​​​​നാ​​​​യാ​​​​ൽ സൂ​​​​ചി​​​​ക 11,709 നെ ​​​​ല​​​​ക്ഷ്യ​​​​മാ​​​​ക്കും. എ​​​​ന്നാ​​​​ൽ ലാ​​​​ഭ​​​​മെ​​​​ടു​​​​പ്പി​​​​നു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ വി​​​​പ​​​​ണി​​​​യി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റി​​​​യാ​​​​ൽ 11,384ലും 11,298ലും ​സ​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്. വി​​​​പ​​​​ണി​​​​യു​​​​ടെ 50 ഡി​​​എം​​​എ 11,015 ​പോ​​​​യി​​​​ന്‍റി​​​​ലാ​​​​ണ്.

സൂ​​​​ചി​​​​ക​​​​യു​​​​ടെ മ​​​​റ്റു​​​ സാ​​​​ങ്കേ​​​​തി​​​​ക വ​​​​ശ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ സൂ​​​​പ്പ​​​​ർ ട്രെ​​​​ൻ​​​​ഡ്, പ​​​​ാരാ​​​​ബോ​​​​ളി​​​​ക് എ​​​​സ്എ​​​ആ​​​​ർ ബു​​​​ള്ളി​​​​ഷാ​​​​ണ്. അ​​​​തേസ​​​​മ​​​​യം, എം​​​എ​​​സി​​​ഡി റി​​​​വേ​​​​ഴ്സ് സി​​​​ഗ്ന​​​​ലി​​​​ലേ​​​​ക്കു തി​​​​രി​​​​യാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​ലാ​​​​ണ്. ഫാ​​​​സ്റ്റ് സ്റ്റോ​​​​ക്കാ​​​​സ്റ്റി​​​​ക് ഓ​​​​വ​​​​ർ ബോ​​​​ട്ടാ​​​​യി തു​​​​ട​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, സ്റ്റോ​​​​ക്കാ​​​​സ്റ്റി​​​​ക് ആ​​​​ർ​​​എ​​​​സ്ഐ 14 ​വ​​​​ൻ കു​​​​തി​​​​പ്പി​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് വി​​​​ര​​​​ൽ ചൂണ്ടു​​​​ന്ന​​​​ത്.

ബോം​​​​ബെ സെ​​​​ൻ​​​​സെ​​​​ക്സ് താ​​​​ഴ്ന്ന നി​​​​ല​​​​വാ​​​​ര​​​​മാ​​​​യ 37,588 ൽ​​​നി​​​​ന്ന് 38,027 വ​​​​രെ ക​​​​യ​​​​റി​​​​യെ​​​​ങ്കി​​​​ലും മു​​​​ൻ​​​​വാ​​​​രം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്ന 38,101 ലേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കാ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ കു​​​​രു​​​​ത്ത് ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ല. ഇ​​​​തോ​​​​ടെ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​ർ പ്രോ​​​​ഫി​​​​റ്റ് ബു​​​​ക്കിം​​​ഗി​​​ന് നീ​​​​ക്കം ന​​​​ട​​​​ത്തി​​​​യ​​​​തു മൂലം വാ​​​​രാ​​​​ന്ത്യം സൂ​​​​ചി​​​​ക 37,948 പോ​​​​യി​​​​ന്‍റി​​​ലാ​​​​ണ്. സെ​​​​ൻ​​​​സെ​​​​ക്സി​​​​ന് ഈ​​​​വാ​​​​രം ആ​​​​ദ്യത​​​​ട​​​​സം 38,120 ലാ​​​​ണ്. സെ​​​​ക്ക​​​​ൻ​​​​ഡ് റെ​​​​സി​​​​സ്റ്റ​​​​ൻ​​​​സ് 38,298 പോ​​​​യി​​​​ന്‍റിലും ഈ ​​​​പ്ര​​​​തി​​​​രോ​​​​ധ​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ക്കാ​​​​നാ​​​​യാ​​​​ൽ 38,732 വ​​​​രെ ഉ​​​​യ​​​​രാം. സെ​​​​ൻ​​​​സെ​​​​ക്സി​​​​ന്‍റെ താ​​​​ങ്ങ് 37,68137,415 പോ​​​​യി​​​​ന്‍റി​​​ലാ​​​ണ്.

ഫാ​​​​ർ​​​​മസ്യു​​​​ട്ടി​​​​ക്ക​​​​ൽ, ടെ​​​​ക്നോ​​​​ള​​​​ജി, എ​​​​ഫ്എം​​​സി​​​ജി, ​റി​​​​യാ​​​​ലി​​​​റ്റി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ക്ഷേ​​​​പ താ​​​​ത്പ​​​​ര്യം ദൃ​​​​ശ്യ​​​​മാ​​​​യി. അ​​​​തേ​​​സ​​​​മ​​​​യം സ്റ്റീ​​​​ൽ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ തി​​​​ള​​​​ക്കം കു​​​​റ​​​​ഞ്ഞു. വി​​​​ദേ​​​​ശനി​​​​ക്ഷേ​​​​പ​​​​ക സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ 2028.47 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ​​​​വാ​​​​രം വി​​​​റ്റ​​​​ഴി​​​​ച്ച​​​​പ്പോ​​​​ൾ ആ​​​​ഭ്യ​​​​ന്ത​​​​ര മ്യൂ​​​​ച്വ​​​​ൽ ഫ​​​​ണ്ടു​​​​ക​​​​ൾ 893.4 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ വി​​​​റ്റു​​​​മാ​​​​റി.

വി​​​​ദേ​​​​ശ ഫ​​​​ണ്ടു​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ വി​​​​ൽ​​​​പ്പ​​​​ന​​​​യ്ക്കി​​​​ട​​​​യി​​​​ൽ ഫോ​​​​റെ​​​​ക്സ് മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ​​​​യും ആ​​​​ടി യുല​​​​ഞ്ഞു. ഫോ​​​​റെ​​​​ക്സ് മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ രൂ​​​​പ 68.61 ൽ​​​നി​​​​ന്ന് ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഇ​​​​ടി​​​​വാ​​​​യ 70.40 ലേ​​​​ക്കു പ​​​​തി​​​​ച്ച ശേ​​​​ഷം വാ​​​​രാ​​​​ന്ത്യം രൂ​​​​പ 69.86 ലാ​​​​ണ്. ആ​​​​ഗോ​​​​ള വി​​​​പ​​​​ണി​​​​യി​​​​ൽ ക്രൂഡ് ഓ​​​​യി​​​​ൽ വി​​​​ല അ​​​​ല്​​​​പം കു​​​​റ​​​​ഞ്ഞാ​​​​ൽ രൂ​​​​പ​​​​യു​​​​ടെ മൂല്യം 69-68 റേ​​​​ഞ്ചി​​​​ലേ​​​​ക്ക് ശ​​​​ക്തി​​​​പാ​​​​പ്രി​​​​ക്കാ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ത്താം.

ഏ​​​​പ്രി​​​​ലി​​​​നു​​​ശേ​​​​ഷം വി​​​​ദേ​​​​ശ നാ​​​​ണ​​​​യ ക​​​​രു​​​​ത​​​​ൽ ശേ​​​​ഖ​​​​ര​​​​ത്തി​​​​ൽ 2514.7 കോടി ഡോ​​​​ള​​​​റി​​​ന്‍റെ ഇ​​​​ടി​​​​വ് സം​​​​ഭ​​​​വി​​​​ച്ചു. ഏപ്രിലിൽ റി​​​ക്കാ​​​ർ​​​​ഡാ​​​​യ 42,602 കോടിയിൽ ​​​​എ​​​​ത്തി​​​​യ ക​​​​രു​​​​ത​​​​ൽ ശേ​​​​ഖ​​​​രം ഓഗ​​​​സ്റ്റ് പ​​​​ത്തി​​​​ന് 40,088 കോടി ഡോളറിലേ​​​​ക്ക് ഇ​​​​ടി​​​​ഞ്ഞു. ജ​​​​നു​​​​വ​​​​രി​​​​ക്കുശേ​​​​ഷം ഡോ​​​​ള​​​​റി​​​​ന് മു​​​​ന്നി​​​​ൽ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്തി​​​​ൽ ഒ​​​​ന്പ​​​​ത് ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വ് സം​​​​ഭ​​​​വി​​​​ച്ചു.

തുർ​​​​ക്കി​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം കൂ​​​​ടു​​​​ത​​​​ൽ വ​​​​ഷ​​​​ളാ​​​​യ​​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​​നി​​​​മ​​​​യ വി​​​​പ​​​​ണി​​​​യി​​​​ൽ പ്ര​​​​മു​​​​ഖ ക​​​​റ​​​​ൻ​​​​സി​​​​ക​​​​ൾ പി​​​​രി​​​​മു​​​​റു​​​​ക്ക​​​​മു​​​​ള​​​​വാ​​​​ക്കി. ഡോ​​​​ള​​​​റി​​​​നു മു​​​​ന്നി​​​​ൽ തു​​​​ർ​​​​ക്കി നാ​​​​ണ​​​​യ​​​​മാ​​​​യ ലീര​​​​യു​​​​ടെ മൂല്യം 7.24 ലേ​​​​ക്ക് ഇ​​​​ടി​​​​ഞ്ഞു. യൂറോ​​​​യും പൗ​​​​ണ്ടും റ​​​​ഷ്യ​​​​ൻ റൂ​​​​ബി​​​​ളു​​​​മെ​​​​ല്ലാം ആ​​​​ടിയുല​​​​ഞ്ഞ​​​​ത് ഡോ​​​​ള​​​​റി​​​​നെ കൂടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​ക്കി.

ഫ​​​​ണ്ടു​​​​ക​​​​ളുടെ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ ഡോ​​​​ള​​​​റി​​​​ലേ​​​​ക്കു തി​​​​രി​​​​ക്കാ​​​​ൻ ഉ​​​​ത്സാ​​​​ഹി​​​​ച്ച​​​​ത് മ​​​​ഞ്ഞലോ​​​​ഹവി​​​​പ​​​​ണി​​​​യി​​​​ൽ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ ച​​​​ല​​​​ന​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ​​​​വാ​​​​രം സൂ​​​​ചി​​​​പ്പി​​​​ച്ചപോ​​​​ലെ 1211 ഡോ​​​​ള​​​​റി​​​​ൽ​​​നി​​​​ന്ന് സ്വ​​​​ർ​​​​ണം 1180 ഡോ​​​​ള​​​​റി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ഞ്ഞു. പി​​​​ന്നി​​​​ട്ട​​​​വാ​​​​രം സ്വ​​​​ർ​​​​ണവി​​​​ല​​​​യി​​​​ൽ മൂ​​​​ന്ന് ശ​​​​ത​​​​മാ​​​​നം ചാ​​​​ഞ്ചാ​​​​ട്ടം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു. ആ​​​​ഗോ​​​​ളവി​​​​പ​​​​ണി​​​​യി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ഏ​​​​ഴാം വാ​​​​ര​​​​ത്തി​​​​ലും ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ വി​​​​ല ഇ​​​​ടി​​​​ഞ്ഞു. ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ൽ എ​​​​ണ്ണവി​​​​ല ബാ​​​​ര​​​​ലി​​​​ന് 65.92 ഡോ​​​​ള​​​​റി​​​​ലാ​​​​ണ്.

Related posts